• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വായനശാലകൾ കേരളത്തിന്റെ സംസ്കാരം; വായന വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പത്തനംതിട്ട പോലീസ് മേധാവി!

  • By Desk

പത്തനംതിട്ട: വായനശാലകൾ കേരളത്തിന്റെ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അക്ഷരജ്വാല നാടകയാത്രയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറയ്ക്ക് വായനയിൽ താല്പര്യം കുറയുന്നുണ്ട്.

ശബരിമല: നിയമനിർമ്മാണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് സദുദ്ദേശപരമല്ലെന്ന് സുരേന്ദ്രന്‍

എന്നാൽ പലർക്കും പുസ്തകങ്ങൾ ഗൃഹാതുരമായ ഓർമയുടെ ഭാഗമാണ്. വായന വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വായനയ്ക്ക് പുതിയ മുഖങ്ങൾ വരികയും പുസ്തകങ്ങൾക്ക് പകരക്കാരുണ്ടാകുകയും ചെയ്തു. വായനയുടെയും വായനാദിനത്തിന്റെയും പ്രാധാന്യം എന്നും നിലനിൽക്കുമെന്നും എസ് പി പറഞ്ഞു.

ഇരുപത്തിനാലാമത് ദേശീയ വായന മഹോത്സവത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരള ജനമൈത്രി പോലീസ് തീയേറ്റർ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജൂൺ 19ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച അക്ഷരജ്വാല നാടകയാത്ര ജൂലൈ ഒന്നു മുതൽ നാല് വരെയാണ് ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ പര്യടനം നടത്തുന്നത്.

ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി വായനയിലൂടെയും ടെക്‌നോളജിയിലൂടെയും സാമൂഹിക തിന്മകളെ തുരത്തി ഒരു പരിസ്ഥിതി സൗഹൃദരാജ്യം സൃഷ്ടിക്കുവാൻ കഴിയുമെന്നതാണ് ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നാടകത്തിന്റെ ആശയം. പത്തനംതിട്ട നഗരസഭ വാർഡ് കൗൺസിലർ പി.കെ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരൻ മുഖ്യാതിഥിയായിരുന്നു. അടൂർ ഡി.വൈ.എസ്.പിയും ജനമൈത്രി കേരളാ പോലീസ് നോഡൽ ഓഫീസറുമായ ജവഹർ ജനാർദ്ദ് നാടക വിവരണം നടത്തി.

ജൂലൈ ഒന്നിന് ജില്ലയിലെത്തിയ ജാഥയ്ക്ക് ജനമൈത്രി പോലീസ് അടൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്കൂളിൽ സ്വീകരണം നൽകി. കെആർകെപിഎം ബോയ്‌സ് ഹൈസ്കൂൾ ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കടമ്പനാട്, പിജിഎം അമൃത ഹൈസ്കൂൾ പറക്കോട്, തോട്ടക്കോണം ഗവൺമെന്റ് ഹൈസ്കൂൾ പന്തളം, മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട, എസ്.വി.എച്ച്.എസ് പുല്ലാട് എന്നിവടങ്ങളിൽ ഇതുവരെ ജാഥ പര്യടനം നടത്തി. നാളെ സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ വെണ്ണിക്കുളം, സെന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂൾ പാലയ്ക്കത്തകിടി കുന്നന്താനം എന്നിവിടങ്ങളിൽ നാടകയാത്ര പര്യടനം നടത്തും.

പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി.കെ നസീർ, കാൻഫെഡ് ജില്ലാ പ്രസിഡന്റ് എസ് അമീർജാൻ, പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോസ് പോൾ, മാർത്തോമ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്. മീരാസാഹിബ്, പ്രോഗ്രാം കോഓർഡിനേറ്റർ ജോർജ് ബിനുരാജ് തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta police head's comments about reading and library
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more