സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫി പത്തനംതിട്ട പോലീസ് സ്റ്റേഷന് ഏറ്റുവാങ്ങി
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി മണ്ണൂത്തി പോലീസ് സ്റ്റേഷനൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷനും ഏറ്റുവാങ്ങി. സംസ്ഥാന പോലീസ് ആസ്ഥാനത്തു നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയില്‍നിന്നും, അന്നത്തെ പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടറും ഇപ്പോള്‍ മാന്നാര്‍ എസ്എച്ച്്ഒയുമായ എസ്. ന്യൂമാന്‍ ഏറ്റുവാങ്ങി.

എ ഡിജിപി മനോജ് എബ്രഹാം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ട്രോഫി ഏറ്റുവാങ്ങിയത്. കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷന്, തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷന് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹമായി. മികച്ച രീതിയില്‍ ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തി, ക്രൈം കേസുകളുടെ അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിലൂടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറച്ചു, ഡിജിറ്റല്‍ തൊണ്ടിമുറി സ്ഥാപിച്ചു, കൊലപാതകം അടക്കം പ്രധാനകേസുകളില്‍ പ്രതികളെ കണ്ടെത്തി, പൊതുജന ശിശു സൗഹൃദമായ അന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയ നിരവധി നേട്ടങ്ങളുടെ പേരിലാണ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനാവാന്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന് കഴിഞ്ഞത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ജില്ലയ്ക്ക് മുഴുവന്‍ അഭിമാനിക്കാമെന്നും, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പോലീസ് ഉദ്യാഗസ്ഥര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതായും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications