വ്യാജമദ്യത്തിന്റെ നിര്‍മാണവും ഉപയോഗവും ശക്തമായി തടയും: പത്തനംതിട്ട പൊലീസ്
പത്തനംതിട്ട: വ്യാജമദ്യത്തിന്റെ നിര്‍മാണവും ഉപയോഗവും ശക്തമായി തടയും. ഇവയുടെ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ എക്‌സൈസുമായി ചേര്‍ന്നും അല്ലാതെയും തുടരും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങളില്‍ ലംഘനങ്ങള്‍ ഉണ്ടാകാതെ നിരീക്ഷണം ശക്തമാക്കുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.
43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം
ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 142 കേസുകളിലായി 136 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. രണ്ടു കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 812 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 239 പേര്‍ക്കെതിരെയും നിയമനടപടി കൈക്കൊണ്ടതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

ജില്ലയില്‍ വെള്ളിയാഴ്ച (28.05.2021) വൈകിട്ട് വരെ ലഭിച്ച ഇ പാസ് അപേക്ഷകളുടെ എണ്ണം 46567 ആണ്. ഇതില്‍ 36071 എണ്ണം തള്ളി. 10486 അപേക്ഷകളില്‍ മാത്രമാണ് ഇ പാസ് അനുവദിച്ചത്. പരിഗണനയിലുള്ളത് 10 അപേക്ഷകള്‍ ആണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications