പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അഞ്ച് മാസം ഗര്‍ഭിണി, അതേ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പതിനേഴുകാരനെ പൊലീസ് കേസ്. ആറന്മുളയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്താണ് പതിനേഴുകാരന്. പ്ലസ് വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന് മനസിലാക്കിയത്. പിന്നാലെ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതിനിടെ ആണ് പെണ്‍കുട്ടി പതിനേഴുകാരന്റെ പേര് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സ്കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പതിനേഴുകാരന്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ കുടുംബം ആറന്മുള പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 2018 ഏപ്രില്‍ മുതലാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായത്.
2019-ലെ വേനലവധി കാലത്താണ് പതിനേഴുകാരന് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ചായിരുന്നു പീഡനം. പിന്നീട് രണ്ട് തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയും പീഡിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടയിലും പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിച്ചു. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള 17-കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. ഇതിന് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications