പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബുറേവി ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള പത്തനംതിട്ട ജില്ലയിലെ സ്ഥലങ്ങളുടെ പട്ടിക പുറത്തു വിട്ടു

Google Oneindia Malayalam News

പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രദേശങ്ങളുടെ പട്ടിക പുറത്തു വിട്ടു.

അടൂര്‍ നഗരസഭ, ആറന്മുള, അരുവാപ്പുലം, അയിരൂര്‍, ചെന്നീര്‍ക്കര, ചെറുകോല്‍, ചിറ്റാര്‍, ഏനാദിമംഗലം, ഏറത്ത്, ഇരവിപേരൂര്‍, എഴുമറ്റൂര്‍, ഏഴംകുളം, ഇലന്തൂര്‍, കടമ്പനാട്, കടപ്ര, കലഞ്ഞൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കൊടുമണ്‍, കോയിപ്രം, കോന്നി, കൊറ്റനാട്, കോട്ടാങ്ങല്‍, കോഴഞ്ചേരി, കുളനട, കുറ്റൂര്‍, മലയാലപ്പുഴ, മല്ലപ്പുഴശേരി, മെഴുവേലി, മൈലപ്ര, നാറാണംമൂഴി, നാരങ്ങാനം.

pathanamthitta

ഓമല്ലൂര്‍, പള്ളിക്കല്‍, പന്തളം തെക്കേക്കര, പന്തളം നഗരസഭ, പത്തനംതിട്ട നഗരസഭ, പ്രമാടം, പുറമറ്റം, റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, സീതത്തോട്, തണ്ണിത്തോട്, തിരുവല്ല നഗരസഭ, തോട്ടപ്പുഴശേരി, തുമ്പമണ്‍, വടശേരിക്കര, വള്ളിക്കോട്, വെച്ചൂച്ചിറ, മല്ലപ്പള്ളി, ആനിക്കാട്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലി കാറ്റിന്റെ സ്വാധീനത്താല്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോടു സഹകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു.

ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ഉറപ്പില്ലാത്ത മേല്‍ക്കൂരയുള്ള വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കണം. കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ മൂന്നിന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയാറാകണം.

Recommended Video

cmsvideo
കേരളം; ബുറെവി ചുഴലിക്കാറ്റ്;സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/ പോസ്റ്റുകള്‍/ ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകള്‍ 1077 എന്ന നമ്പറില്‍ വിളിച്ച് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാകണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണമായി സഹകരിക്കണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വയ്ക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ, മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റിനുമായി ജില്ലാ കളക്ടറുടെയും, ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും പരിശോധിക്കുക.

'വികസനം നയിക്കട്ടെ രാഷ്ട്രീയം പിന്നെയാകാം';യുഡിഎഫ് മുദ്രാവാക്യം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു'വികസനം നയിക്കട്ടെ രാഷ്ട്രീയം പിന്നെയാകാം';യുഡിഎഫ് മുദ്രാവാക്യം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു

വലിയ ഉന്നതര്‍? സ്വപ്‌നയുടേയും സരിത്തിന്റേയും രഹസ്യമൊഴിയില്‍ ... പ്രചരിക്കുന്ന കഥകളില്‍ പ്രമുഖര്‍വലിയ ഉന്നതര്‍? സ്വപ്‌നയുടേയും സരിത്തിന്റേയും രഹസ്യമൊഴിയില്‍ ... പ്രചരിക്കുന്ന കഥകളില്‍ പ്രമുഖര്‍

 തിരഞ്ഞെടുപ്പ് : പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും തിരഞ്ഞെടുപ്പ് : പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും

English summary
Pathanamthitta prone to cyclone Burevi The list of places in the district has been released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X