Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ അതിശക്തമായ മഴ, മലവെള്ളപ്പാച്ചില്‍, വീടുകളിലും റോഡുകളിലും വെള്ളം കയറി

പത്തനംതിട്ട: അതിശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട നഗരത്തില്‍ അടക്കം വെള്ളം കയറി. ശക്തമായ മലവെള്ളപാച്ചിലും ഉണ്ടായിട്ടുണ്ട്. റോഡുകള്‍ എല്ലാം വെള്ളത്തിലാണ്. കഴിഞ്ഞ ഒരു മണിക്കൂറിലേറെയായി തിരുവല്ല അടക്കം അതിശക്തമാണ് മഴ. പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. തിരുവല്ലയില്‍ നിന്നുള്ള റോഡുകളില്‍ നടന്നു പോകാന്‍ പോലും സാധിക്കാത്ത അത്ര വെള്ളം ഉയര്‍ന്നിരിക്കുകയാണ്.

നഗരത്തിനോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്തുള്ള വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. വീടിന്റെ മതിലും ഇടിഞ്ഞ് വീണു. വെള്ളം കയറി ഗതാഗതവും പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്. പന്തളം ഭാഗത്തും മഴ കനത്തിരിക്കുകയാണ്. ഇവിടെയും റോഡുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. മലയോര മേഖലയായ കോന്നി അടക്കമുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ മഴ ശക്തമായിരിക്കുകയാണ്.

pathanamathitta-rain

മഴ ഇനിയും നിര്‍ത്താതെ പെയ്താല്‍ പലയിടത്തും വെള്ളം കയറും. അതേസമയം അതിശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കേരളത്തില്‍ അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+