പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലനിരപ്പ് ഉയരാന്‍ സാധ്യത; മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു, തീരത്തുള്ളവര്‍ ജാഗ്രത

Google Oneindia Malayalam News

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതോടെ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ വൈകുന്നേരം 6.30 ന് 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 101.49 ക്യൂമെക്സ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പിബി നൂഹ് ഉത്തരവിറക്കി. ഇതുപ്രകാരം ജലം ഒഴുക്കിവിട്ട് തുടങ്ങി.

സീതത്തോട്, ആങ്ങമൂഴി തുടങ്ങിയ പ്രദേശങ്ങളില്‍ 100 സെന്റി മീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരങ്ങളില്‍ ഡാം തുറക്കുന്നത് സംബന്ധിച്ചുള്ള ജാഗ്രത നിര്‍ദേശം നല്‍കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഇക്കാര്യം ഉറപ്പു വരുത്തുന്നതിന് പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 rain

കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്ന വെള്ളപ്പൊക്ക /അപകട സാധ്യതയുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് അതത് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ജില്ലയുടെ കിഴക്കന്‍ മേഖലകളിലും, ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴ ഉള്ളതിനാല്‍ മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാലും വ്യാഴാഴ്ച വൈകുന്നേരം ഏഴിന് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 51.36 ക്യൂമെക്സ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നല്‍കിയിരുന്നു.

എന്നാല്‍, മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതി ശക്തമായ മഴയുള്ളതിനാല്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 101.49 ക്യൂമെക്സ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതിന് ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കോട്ടയത്ത് 37 പേർക്ക് കൂടി കൊവിഡ്: 33 പേർക്കും സമ്പർക്കത്തിലൂടെ രോഗം, ചികിത്സയിലുള്ളത് 450 പേർ!!കോട്ടയത്ത് 37 പേർക്ക് കൂടി കൊവിഡ്: 33 പേർക്കും സമ്പർക്കത്തിലൂടെ രോഗം, ചികിത്സയിലുള്ളത് 450 പേർ!!

 ഇന്ത്യയ്ക്കും പാവപ്പെട്ട രാജ്യങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ എത്തിക്കാന്‍ സീറം: നോവാവാക്സുമായി കരാര്‍ ഇന്ത്യയ്ക്കും പാവപ്പെട്ട രാജ്യങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ എത്തിക്കാന്‍ സീറം: നോവാവാക്സുമായി കരാര്‍

 രാഹുലും മാറുന്നു, തിരിച്ചുവരവ് ഉടനില്ല, സീനിയേഴ്‌സിന് കട്ട സപ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് റോളില്‍ സോണിയ രാഹുലും മാറുന്നു, തിരിച്ചുവരവ് ഉടനില്ല, സീനിയേഴ്‌സിന് കട്ട സപ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് റോളില്‍ സോണിയ

 സംസ്ഥാനത്ത് അഞ്ച് ഡാമുകള്‍ തകര്‍ന്നുവെന്ന് മനോരമയ്ക്ക് നാക്കുപിഴ; പിഴവ് പറ്റിയത് നിഷ പുരുഷോത്തമന് സംസ്ഥാനത്ത് അഞ്ച് ഡാമുകള്‍ തകര്‍ന്നുവെന്ന് മനോരമയ്ക്ക് നാക്കുപിഴ; പിഴവ് പറ്റിയത് നിഷ പുരുഷോത്തമന്

English summary
Pathanamthitta rain; moozhiyar Dam shutter to be open soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X