റോഡില്‍ വിള്ളലും താഴ്ച്ചയും; ശബരിമല പാതയില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി
പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കും പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും അടിയന്തിരമായി തന്നെ ഒരു താത്കാലിക പാത രൂപീകരിക്കുന്നതിന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.
താത്കാലിക പാതയിലൂടെ ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും പ്രത്യേക അനുമതി നല്കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ ഉത്തരവ് അടിയന്തിര പ്രാധാന്യത്തില്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

Recommended Video
കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മണ്ണാറക്കുളഞ്ഞി - പമ്പ റോഡില്‍ (അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലുള്ള ഭാഗത്ത്) നിരവധി സ്ഥലങ്ങളില്‍ മണ്ണ് ഇടിയുന്ന തരത്തില്‍ റോഡ് കീറി വിള്ളലും താഴ്ച്ചയും അപകടകരമായ വിധത്തില്‍ രൂപപ്പെട്ടിട്ടുള്ളതായും, അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കണമെന്നും പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അപേക്ഷിച്ചിരുന്നു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications