Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയിലും മഴ ശക്തം: ഇതുവരെ 3 മരണം, 40 ലേറെ ദുരിത സാധ്യത പ്രദേശങ്ങള്‍

പത്തനംതിട്ട: കനത്ത മഴയില്‍ പത്തനംതിട്ടയില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. ജില്ലയുടെ പലഭാഗങ്ങളിലും ഇന്ന് രാവിലെ മുതല്‍ തന്നെ പഴ ശക്തമാണ്. റാന്നി, കോന്നി, പന്തളം മേഖലയില്‍ മഴ തുടരുകയാണ്. മഴയില്‍ പലപ്രദേശങ്ങളിലും വെള്ളം കയറി. 40 ല്‍ അധികം പ്രദേശങ്ങളെ ദുരിത സാധ്യത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവിടെ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും.

കനത്ത മഴയില്‍ ജില്ലയിലില്‍ ഇന്നലെവരെയുണ്ടായത് മൂന്ന് മരണങ്ങളാണ്. പള്ളിക്കല്‍ പഴങ്കുളം സ്വദേശി മണിയമ്മാള്‍ (76), പെരിങ്ങനാട് അട്ടക്കോട് സ്വദേശി ഗോവിന്ദന്‍ (63), ബീഹാര്‍ സ്വദേശി നരേഷ് (25) എന്നിവരുടെ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ ന​രേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ബു​ധ​നാഴ്ച ഉച്ചയോടെ കണ്ടെത്തി.

kerala-rain-

അതേസമയം, പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപണികള്‍ ആവശ്യമായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഷട്ടറുകള്‍ പൂര്‍ണതോതില്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഇതുമൂലം കക്കാട്ടാറില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍ വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ അറിയിച്ചു.

ദുരന്തനിവാരണത്തിനായി ജില്ലയില്‍ തുറന്നിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലേക്ക് ജനങ്ങള്‍ക്ക് അവശ്യസാഹചര്യങ്ങളില്‍ ബന്ധപ്പെടാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കളക്ടറേറ്റ്: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍: 0468 2222221, 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍: 0469 2682293, 9447014293
അടൂര്‍ തഹസില്‍ദാര്‍: 04734 224826, 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442, 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303, 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087, 9446318980

അതേസമയം, കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+