രമാദേവി കൊലപാതകം: പ്രതിയെ കുടുക്കിയത് 40 മുടിയിഴകള്‍; ശാസ്ത്രീയ തെളിവുകള്‍ തുണയായി
തിരുവല്ല: 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ടയെ നടുക്കിയ രമാദേവിയുടെ കൊലപാതകത്തില്‍ പ്രതിയ കണ്ടെത്താന്‍ നിര്‍ണായകമായത് കൈകളിലുണ്ടായിരുന്ന മുടിയിഴകള്‍. വീടിനുള്ളില്‍ കഴുത്തിന് വെട്ടേറ്റാണ് രമാദേവി കൊല്ലപ്പെട്ടത്. ഈ സമയത്ത് രമാദേവിയുടെ ഇരു കൈകളില്‍ നിന്നും 60 മുടിയിഴകള്‍ കണ്ടെത്തിയിരുന്നു. ഈ മുടിയിഴകള്‍ അന്നു തന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. കൊല നടന്ന് നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഫലം പുറത്തുവന്നത്.
ഈ മുടിയിഴകള്‍ ജനാര്‍ദ്ദനന്‍ നായരുടേതാണെന്നാണ് ഫലത്തില്‍ വ്യക്തമാക്കുന്നത്. ഇയാളുടെ സഹോദരന്‍ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ്. ഇയാള കേന്ദ്രീകരിച്ചും അന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസ് അട്ടിമറിക്കപ്പെട്ടു. പുതിയ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജ് വന്നതിന് ശേഷമാണ് അന്വേഷണം പുനരാരംഭിച്ചത്. തുടര്‍ന്ന് 17 വര്‍ഷത്തിന് ശേഷമാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, കൊല നടന്ന് നാലാം വര്‍ഷം വന്ന റിപ്പോര്‍ട്ടും 17 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന റിപ്പോര്‍ട്ടും 17 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന അറസ്റ്റും ദുരൂഹത ഉണര്‍ത്തുന്നുണ്ട്. കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം നാട്ടുകാരും മുന്നോട്ടുവയ്ക്കുന്നു. 2006 മേയ് 26ന് വൈകീട്ട് പുല്ലാട് വടക്കേക്കവല വടക്കേച്ചട്ടക്കുളത്ത് സി ആര്‍ ജനാര്‍ദ്ദനന്‍ നായരുടഭാര്യ രമാദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭക്ഷണം കഴിക്കുന്ന മുറിയിലാണ് രമാദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുവാളുപോലെ ചുണ്ടുള്ളതും മൂര്‍ച്ചയുള്ളതുമായ ആയുധമാണ് ഉപയോഗിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കേസ് ലോക്കല്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലായിരുന്നു. കേസ് വഴി തെറ്റിക്കാന്‍ പ്രതി പല തവണ ശ്രമിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ആദ്യം സംഭവം നടക്കുന്ന സമയത്ത് ഇവരുടെ വീടിനോട് ചേര്‍ന്ന് കെട്ടിട നിര്‍മ്മാണം നടത്തിവന്ന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവിടെയുണ്ടായിരുന്ന ഒരു തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇയാളെയും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും തേടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
എന്നാല്‍ ആ സ്ത്രീയെ കഴിഞ്ഞ വര്‍ഷം ആ സ്ത്രീയെ തെങ്കാശിയില്‍ വച്ച് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കുടുക്കിയത്. ക്രൈം ബ്രാഞ്ച് എസ് പിയായിരുന്ന എന്‍ രാജന്റെ നിര്‍ദ്ദേശാനുസരണം ഡി വൈ എസ് പി കെ ആര്‍ പ്രതീകിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ സുനില്‍ രാജ്, സബ് ഇന്‍സ്പെക്ടര്‍ വില്‍സന്‍ ജോയ്, എ എസ് ഐ ഷാനവാസ്, ഷിബു , നൗഷാദ്, അനുരാഗ് മുരളീധരന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications