പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത് 19,765 ആബ്സന്റീസ് സ്പെഷ്യല്‍ ബാലറ്റ് വോട്ട്

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ 19,765 വോട്ടര്‍മാരുടെ വീട്ടിലെത്തി സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരിച്ചു. 80 വയസിന് മുകളിലുള്ള വിഭാഗത്തില്‍ 18,733 സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അപേക്ഷിച്ചവരില്‍ 17,917 പേരും, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരില്‍ 1802 പേരും, കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരില്‍ 46 പേരും തപാല്‍ വോട്ട് രേഖപ്പെടുത്തി.

80 വയസിന് മുകളിലുള്ള 18,733 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരുമാണ് സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അര്‍ഹത നേടിയത്. മാര്‍ച്ച് 17 വരെ പ്രത്യേക തപാല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്കാണു സൗകര്യം ഒരുക്കിയത്. പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത നേടിയ 20,677 പേരില്‍ 19,765 പേര്‍ വോട്ട് രേഖപ്പെടുത്തി. 95.58 ശതമാനമാണിത്.

pathanamthitta-

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ട് വരെ തീയതികളിലാണ് സ്പെഷ്യല്‍ ബാലറ്റ് വോട്ട് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിച്ചത്. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ആബ്സന്റീസ് സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അപേക്ഷിച്ചവര്‍, വോട്ട് രേഖപ്പെടുത്തിയവര്‍ എന്ന ക്രമത്തില്‍. തിരുവല്ല- 4520, 4282. റാന്നി- 3331, 3193. ആറന്മുള- 5263, 5068. കോന്നി- 3898, 3737. അടൂര്‍- 3665, 3485. തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് എത്തിച്ച് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കുകയായിരുന്നു.

English summary
Pathanamthitta recorded 19,765 absentee special ballot votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X