• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ട 2020: പ്രായം കൂടിയ കൊവിഡ് മുക്തര്‍ മുതല്‍ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് വരെ

പത്തനംതിട്ട: കൊവിഡും ലോക്ക് ഡൗണും മാറ്റി നിര്‍ത്തിയാലും പത്തനംതിട്ട ജില്ലയെ സംബന്ധിച്ച് ഒട്ടനവധി സംഭവവികാസകള്‍ കടന്നു പോയ വര്‍ഷമാണ് 2020. സംസ്ഥാനം രാജ്യവും ചര്‍ച്ച ചെയ്ത ഒട്ടനവദി സംഭവങ്ങള്‍ ഈ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ ഉണ്ടായി. ആറന്‍മുളയിലെ കോവിഡ് രോഗിയായ യുവതിയെ ആംമ്പുലന്‍സിന്‍ വെച്ച് പീഡിപ്പിച്ചത് കേരളത്തിന് തന്നെ അപകമാനകരമായ സംഭവമായിരുന്നു. ചികിത്സാ കേന്ദ്രത്തിലേക്ക് പോവുമ്പോഴായിരുന്നു യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ കായകുളം സ്വന്ദേശിയായ നൗഫല്‍ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആരോഗ്യ രംഗത്തെ മലയോരെ മേഖലയുടെ വികസന പ്രതീക്ഷകള്‍ക്ക് ചിറക് പകര്‍ന്നു കൊണ്ടാണ് കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്. പത്തനംതിട്ട ജില്ലക്കാര്‍ക്ക് പുറമെ കൊല്ലം ജില്ലയുടെ തെക്കന്‍ മേഖലയില്‍ ഉള്ളവര്‍ക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനകരമാവുന്നത്. കോന്നി മണ്ഡലത്തിലെ അരുവാപ്പാലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്.

കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ ദമ്പതികളും പത്തനംതിട്ടയിലാണ്. മാര്‍ച്ച് എട്ടിനാണ് റാന്നി ഐത്തല സ്വദേശികളായ തോമസിനും ഭാര്യ മറിയാമ്മക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗമുക്തി നേടുകയും ചെയ്തു. അതോടെ കൊവിഡ് പൂര്‍ണ്ണമായി ഭേദമായ പ്രായമായ വ്യക്തികള്‍ എന്ന ഖ്യാതി ഇവരെ തേടിയെത്തി. കഴിഞ്ഞ ദിവസം തോമസ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. സമീപകാലത്ത കേരള കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്. കുറഞ്ഞ സമയത്ത് നിക്ഷേപം വര്‍ധിപ്പിച്ച തരാമെന്ന വാഗ്ദാനത്തില്‍ കോടിക്കണക്കിന് രൂപ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിയെടുത്തുവെന്നാണ് കേസ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഇടതുമുന്നണി മികച്ച മുന്നേറ്റം ഉണ്ടാക്കുന്നതും ഈ വര്‍ഷം കാണാന്‍ കഴിഞ്ഞു. യുഡിഎഫിന്‍റെ കൈവശം ഉണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ ജില്ലയിലെ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തവണ ഇടതുമുന്നണി പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം വലിയ തോതില്‍ ഇടതിന് ഗുണം ചെയ്തു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായ റേഷ്മ മറിയം റോയിയും പത്തനംതിട്ട ജില്ലയിലാണ്. അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായിട്ടാണ് രേഷ്മ തിരഞ്ഞെടുക്കപ്പെട്ടത്.

8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും

cmsvideo
  ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് കോവിഡ്..കമ്പനി പറയുന്നതിങ്ങനെ | Oneindia Malayalam

  English summary
  Unnimukundan criticises govt; asks to reopen theaters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X