പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തംതിട്ടയില്‍ സ്ഥിതി ഗുരുതരം... ആരോഗ്യ വകുപ്പ് പറയുന്നത് ഇങ്ങനെ, കണ്ടെയ്ന്‍മെന്റ് സോണാക്കണം!!

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് വ്യാപനത്തില്‍ വിറച്ച് പത്തനംതിട്. ജില്ലയില്‍ ഉറവിടമറിയാത്ത കേസുകള്‍ വന്നിരിക്കുകയാണ്. ഇതില്‍ നിന്ന് വ്യാപനവും ഉണ്ടായിരിക്കുകയാണ്. ഇതോടെ അതീവ ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്. രോഗബാധിതനായ വിദ്യാര്‍ത്ഥി സംഘടനാ നേതാവുമായി ബന്ധപ്പെട്ടാണ് രോഗവ്യാപനം കണ്ടുപിടിക്കാനുള്ള ശ്രമം. ഇയാളുടെ സമ്പര്‍ക്ക് പട്ടിക വിപുലമാണ്. അതുകൊണ്ട് കണ്ടെത്തുക ദുഷ്‌കരമാണ്. നഗരസഭ മുഴുവന്‍ കണ്ടെയിന്‍മെന്റ് സോണാക്കുകയാണ് വഴിയെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

1

നഗരസഭാ പൂര്‍ണമായി അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു നിര്‍ദേശവുമുണ്ട്. നാല് വാര്‍ഡുകള്‍ അടയ്ക്കാനാണ് ആവശ്യം. 13, 21, 22, 23 വാര്‍ഡുകളാണ് അടയ്ക്കാനായി ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നഗരത്തിലെ സ്ഥിരം സാന്നിധ്യമാണ് കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി നേതാവ്. ഇയാള്‍ കഴിഞ്ഞ ദിവസങ്ങളിലായി യുഡിഎഫിന്റെ സമര പരിപാടികളില്‍ അടക്കം പങ്കെടുത്തിരുന്നു. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു.

പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ റാന്‍ഡം പരിശോധനയിലാണ് വിദ്യാര്‍ത്ഥി നേതാവിന് രോഗം കണ്ടെത്തിയത്. അതിനിടെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ പുന്തലയിലെ മത്സ്യവ്യാപാരിക്ക് രോഗം കണ്ടെത്തിയതും ആശങ്കയാണ്. പുന്തല പ്രദേശം ഉള്‍പ്പെടെ കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് കുളനടയില്‍ വിപുലമായ സമ്പര്‍ക്ക പട്ടികയുമുണ്ട്.

അതേസമയം ഇതുവരെ 16 പേരുമായി ഇയാള്‍ നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാവരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇവരുടെ സ്രവ പരിശോധനയും ഉടന്‍ നടത്തും. മാന്തുക, ഞെട്ടൂര്‍ വാര്‍ഡുകളില്‍ നിന്നുള്ളവരെ പഞ്ചായത്ത് ഓഫീസില്‍ തോനും ദിവസത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 25നും 27നും കുളനടയിലെ സഹകരണ ആശുപത്രിയില്‍ ഇയാള്‍ ചികിത്സയ്‌ക്കെത്തിയിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി ആശുപത്രിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. രോഗബാധിതന്‍ എത്തിയ മാന്തുകയിലെ ബാര്‍ബര്‍ ഷോപ്പും അടച്ചു.

English summary
pathanamthitta: serious condition in district health officials says make it containment zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X