സ്‌കാനിങിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; റേഡിയോഗ്രാഫര്‍ അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്‌കാനിങിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. അടൂർ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫർ കടയ്ക്കൽ സ്വദേശി അംജിത് ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിക്ക് പിന്നാലെയാണ് പ്രതിയെ അടൂർ പൊലീസ് പ്രതിയെ പിടികൂടിയത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്. ഏഴാംകുളം സ്വദേശിനിയായ യുവതിയാണ് എംആർഐ സ്‌കാനിങിന് വേണ്ടി അംജിത്തിന്റെ സ്‌കാനിങ് സെന്ററിലെത്തിയത്. വസ്ത്രം മാറുമ്പോൾ ഇയാൾ ദൃശ്യങ്ങൾ പകർത്തുന്നതായി സംശയം തോന്നിയതോടെയാണ് യുവതി ബഹളം വച്ചത്. ഇയാളുടെ മൊബൈൽഫോൺ പിടിച്ചുവാങ്ങി യുവതി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായാണ് വിവരം. തുടർന്ന് പൊലീസ് സ്ഥലത്തെത്തി റേഡിയോഗ്രാഫറെ പിടികൂടി.

അതേസമയം, വയനാട് അമ്പലവയലിൽ നിന്ന് മറ്റൊരു വാർത്ത കൂടി ഉണ്ട്. പോക്‌സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ എഎസ്‌ഐക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്‌ഐ തെളിവെടുപ്പിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയത്.
എഎസ്‌ഐ ബാബു ടി.ജിയെ സസ്‌പെൻഡ് ചെയ്തു. വയനാട് എസ്പിയുടെ റിപ്പോർട്ട് പ്രകാരം ഡിഐജി രാഹുൽ ആർ നായരുടേതാണ് ഉത്തരവ്. പട്ടിക വർഗത്തിൽപ്പെട്ട പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. വനിതാ പൊലീസുകാർ കൂടെ ഉണ്ടായിരുന്നിട്ടും ഇത്തരത്തിൽ സംഭവം ഉണ്ടായി..
തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെൺകുട്ടിയെ ഫോട്ടോ ഷൂട്ടിന് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെയാണ് എഎസ്ഐ ബാബു ടി.ജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തിൽ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടൽ നടത്താത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്.












Click it and Unblock the Notifications