പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റൈനിലുള്ള അതിഥി തൊഴിലാളികളെ ഇറക്കിവിട്ടു... ഒടുവില്‍ കഴിഞ്ഞുകൂടിയത് ഇങ്ങനെ, തുള്ളിവെള്ളമില്ല!

Google Oneindia Malayalam News

റാന്നി: അതിഥി തൊഴിലാളികളോട് റാന്നിയില്‍ കടുത്ത ക്രൂരത. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന രണ്ട് അതിഥി തൊഴിലാളികളെ ലോഡ്ജില്‍ നിന്നും രാത്രി ഇറക്കിവിട്ടു. പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യമില്ലാതെ രണ്ടുപേര്‍ ഒരു രാത്രിയും പകലും ബാര്‍ബര്‍ഷോപ്പ് നടത്തുന്ന ഇടുങ്ങിയ മുറിയിലാണ് കഴിഞ്ഞത്. ബിജെപി പ്രവര്‍ത്തകര്‍ കളക്ടറേറ്റില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ ഇന്നലെ വൈകീട്ടോടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

1

റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിന് സമീപം ബാര്‍ബര്‍ഷോപ്പ് നടത്തുന്ന തെങ്കാശി സ്വദേശി കറുപ്പ് സ്വാമിയും സഹോദരിയുടെ മകന്‍ മണിയുമാണ് ഭക്ഷണം പോലും ലഭിക്കാതെ ഒരു രാത്രിയും പകലും കഴിഞ്ഞതാണ്. കഴിഞ്ഞ മാസം 25നാണ് ഇവര്‍ തെങ്കാശിയില്‍ നിന്ന് റാന്നിയിലെത്തിയത്. ഇവരുടെ കൈവശം പാസും ഉണ്ടായിരുന്നു. വരുന്നവിവരം പഞ്ചായത്ത് അധികൃതരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പുനലൂര്‍ കഴിഞ്ഞപ്പോഴാണ് നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലെന്ന വിവരം പഞ്ചായത്തുകാര്‍ അറിയിച്ചത്. മടങ്ങാനാവാത്തതിനാല്‍ ഇവര്‍ റാന്നിയിലെത്തുകയായിരുന്നു.

ഇവര്‍ നേരത്തെ താമസിച്ചിരുന്ന ബാര്‍ബര്‍ഷോപ്പിന് സമീപമുള്ള ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ലോഡ്ജ് ഉടമ, നിങ്ങള്‍ ഇവിടെ താമസിക്കുന്നതിനെ കുറിച്ച് പരാതിയുണ്ടെന്നും, ഇപ്പോള്‍ തന്നെ ഇറങ്ങണമെന്നും പറഞ്ഞു. യാതൊരു ഗതിയും ഇല്ലാതെ വന്നപ്പോള്‍ സ്വന്തം കടയില്‍ കയറി കിടക്കുകയായിരുന്നു ഇവര്‍. ഇവിടെ വെള്ളം പോലുമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയായിരുന്നു.

ഇന്നലെ വൈകീട്ട് വരെ കട്ടന്‍ കാപ്പി മാത്രമായിരുന്നു കഴിച്ചിരുന്നതെന്ന് കറുപ്പ് സ്വാമി പഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ കളക്ടറേറ്റിലും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ജീവനക്കാരെത്തി ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതിനിടെ ഇന്‍ഡോറില്‍ ചികിത്സയ്ക്ക് പോയി മടങ്ങിയെത്തി ക്വാറന്റൈനിലായ പാസ്റ്ററിന്റെ വീടിന് നേരെ കല്ലേറും ഉണ്ടായി. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കാരണം.

English summary
thenkashi natives expells from quarantine centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X