വിദ്യാർത്ഥികളെ കയറ്റാതിരുന്ന ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ഇംപോസിഷൻ; 100 വട്ടം എഴുതിപ്പിച്ചു
പത്തനംതിട്ട: വിദ്യാർത്ഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക് പോലീസ്. പത്തനംതിട്ട - ചവറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമാണ് ഇംപോസിഷൻ കൊടുത്തത്. ' സ്കൂൾ - കോളേജ് കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല ' എന്നാണ് ഇവരെ കൊണ്ട് 100 വട്ടം എഴുതിപ്പിച്ചത്.
കഴിഞ്ഞ ദിവസം പാർഥസാരഥി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിർത്തിയിട്ട ബസ്സിൽ കോളേജ് വിദ്യാർത്ഥികൾ കയറാൻ തുടങ്ങിയപ്പോൾ അടുത്ത ബസിൽ വരാൻ പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും തടയുകയായിരുന്നു. എന്നാൽ വിദ്യാർത്ഥികൾ കയറാൻ ശ്രമിച്ചപ്പോൾഇരുവരും വിലക്കുകയും കയർത്ത് സംസാരിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അടൂര് ട്രാഫിക്ക് എസ് ഐ ജി സുരേഷ് കുമാറാണ് ബസ് കണ്ടെത്തി ജീവനക്കാരെ ട്രാഫിക് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പെറ്റിക്കേസ് എടുക്കുന്നതിന് പകരം ഇംപോസിഷൻ എഴുതിപ്പിച്ചത്. പെറ്റി കേസ് എടുത്താൽ ഇത് വീണ്ടും ആവർത്തിക്കും. അതിനാലാണ് ഇംപോസിഷൻ എഴുതിപ്പിച്ചത്. ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് എസ് ഐ വ്യക്തമാക്കി.












Click it and Unblock the Notifications