പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കാലമാണ് വരുന്നത്, അവര്‍ക്ക് ഭീതിയാണ്, അങ്ങനെ വന്നാല്‍ സംഭവിക്കുന്നത്... ഭയം ഇങ്ങനെ

Google Oneindia Malayalam News

വെച്ചൂച്ചിറ: ഈ ചൂട് ഒന്ന് അവസാനിച്ച് മഴ വന്നാല്‍ മതിയെന്നാണ് മലയാളികള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. മഴയൊന്ന് ചാറിയാല്‍ പോലും വാറ്റുകുന്നുകാര്‍ കടുത്ത ഭീതിയിലാണ്. ഇവിടെയുള്ള ചാപ്പാത്ത് വെള്ളത്തില്‍ മുങ്ങി ഇവരുടെ ദുരിതത്തിലാവുമോയെന്നാണ് ആശങ്ക. ഇങ്ങനെയുള്ളവരും ഇവിടെ ജീവിക്കുന്നുണ്ട്. എങ്ങനെയാണ് അവര്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. സ്വന്തം ജീവിതമാണ് അവര്‍ക്ക് പ്രധാനം.

1

പഞ്ചായത്തിലെ 2,3 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ചെറുപാലമാണ് ഇവിടത്തുകാരുടെ അക്കരേക്ക് പോകാനും വരാനുമായി ഇവര്‍ക്കുള്ള യാത്രയ്ക്ക് വിലങ്ങ് തടിയാവുന്നത്. ചാറ്റല്‍ മഴ പെയ്ത വെള്ളം മതി ചപ്പാത്ത് മുങ്ങിപ്പോകാന്‍. മുസ്ലീം പള്ളിക്ക് സമീപമുള്ള പാലം തീരെ താഴ്ന്ന് കിടക്കുന്ന അവസ്ഥയിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ദുരവസ്ഥ എന്നതും അന്വേഷിക്കേണ്ട വിഷയമാണ്. 30 വര്‍ഷം മുമ്പുള്ള പണിത പാലത്തിലൂടെയാണ് ഇവര്‍ ഇന്നും സഞ്ചരിക്കുന്നത്.

ഇപ്പോള്‍ അടിത്തറ തകര്‍ന്ന് നാട്ടുകാര്‍ക്ക് ഭീഷണി സമ്മാനിക്കുന്നത് ഇത്രയും പഴക്കമുള്ള പാലമാണ്. ബലഭക്ഷയം നേരിടുന്ന പാലത്തിലൂടെ ഇവര്‍ എങ്ങനെയാണ് അക്കരെ കടക്കുക. മഴക്കാലത്ത് ഇതിലൂടെ യാത്ര ചെയ്യാന്‍ ജനം പേടിക്കുകയാണ്. ഇനി അഥവാ ധൈര്യം വെച്ച് നടന്നാലും, പാലം തകര്‍ന്ന് പോയാല്‍ നഷ്ടപ്പെടുന്നത് ഇവരുടെ ജീവനാണ്. അടുത്തിടെ പെയ്ത വേനല്‍മഴയില്‍ ഒഴുകിയെത്തിയ മരച്ചില്ലകളും ചപ്പുചവറുകളും തങ്ങി നിന്ന് വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകുന്ന സ്ഥിതിയാണ്.

ഇത്തരം മാലിന്യങ്ങള്‍ നില്‍ക്കുന്നതിനാല്‍ പാലമാണോ ചപ്പാത്താണോ എന്ന് ഉറപ്പിച്ച് യാത്ര ചെയ്യാനാവാത്ത സ്ഥിതിയാണ് ഉള്ളത് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ചപ്പാത്ത് കവിഞ്ഞൊഴുകയാണ്. വാറ്റുകുന്ന്, നൂറോക്കാട്, തലമുട്ടിയാനി പ്രദേശവാസികള്‍ ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. വിദ്യാലയങ്ങള്‍ കൂടി തുറന്നാല്‍ കുട്ടികളുടെ യാത്ര ഭയപ്പെടുന്നതാണ്. നിലവിലെ ചപ്പാത്തിന് പകരം പുതിയ പാലം നിര്‍മിച്ച് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

രാഹുല്‍ മാസ്റ്റര്‍ ഗെയിം തുടങ്ങി, ആ പ്ലാന്‍ നടപ്പാക്കും, 48 മണിക്കൂറില്‍, മുട്ടിടിച്ച് ബിജെപി!!രാഹുല്‍ മാസ്റ്റര്‍ ഗെയിം തുടങ്ങി, ആ പ്ലാന്‍ നടപ്പാക്കും, 48 മണിക്കൂറില്‍, മുട്ടിടിച്ച് ബിജെപി!!

English summary
vechoochira people fears rain destroy their life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X