Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു, 18 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് അപകടം. 40 പേര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരംമാണ്. ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

എപി 27 ടിയു 5757 എന്ന നമ്പറിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 10 പേര്‍ വാഹനത്തില്‍ കുടങ്ങികിടക്കുന്ന നിലയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. വളവ് തിരിയുന്ന സമയത്ത് വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ 12 പേരെ പെരുനാട് താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

DS

അപകടത്തില്‍ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയുടെ നില അതീവഗുരുതരമാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. ബസിനടിയില്‍ പെട്ട് പോയ 10 പേരില്‍ ഏഴ് പേരെ നാട്ടുകാര്‍ രക്ഷിച്ചു. മൂന്ന് പേരെ ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്താനായില്ല. പിന്നീട് അഗ്നിരക്ഷാ സേന എത്തിയാണ് ഇവരെ രക്ഷിച്ചത്.

മൊബൈല്‍ നെറ്റ് വര്‍ക്കിന് അടക്കം തടസങ്ങളുള്ള പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. അപകടം നടന്ന് വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചത്. സി പി ഐ എം ജില്ലാ സെക്രട്ടറി ഉദയഭാനു ഇതുവഴി സഞ്ചരിക്കുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കാണുന്നത്. ഇവരാണ് പിന്നീട് അഗ്നിരക്ഷാ സേന അടക്കമുള്ളവരെ അറിയിക്കുന്നത്. അപകടകാരണം വ്യക്തമല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+