പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷീറ്റും വലയും കൊണ്ട് രക്ഷയില്ല... വെടിവെക്കാനുമാവുന്നില്ല, കാട്ടുപന്നികളെ കൊണ്ട് വലഞ്ഞ് റാന്നി!!

Google Oneindia Malayalam News

റാന്നി: കാട്ടുപന്നി ശല്യത്തില്‍ തളര്‍ന്ന് റാന്നി. എന്തൊക്കെ ഉപയോഗിച്ചിട്ടും ഇതുവരെ കാട്ടുപന്നിയെ പ്രതിരോധിക്കാനായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ടിന്‍ ഷീറ്റുകളും വലയും കൊണ്ട് ഉണ്ടാക്കിയ വേലികള്‍ വരെ ഇവരെ കാട്ടുപന്നിയെ തുരത്താനായി ഉപയോഗിച്ചെങ്കിലും ഇതുവരെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടില്ല. വനം വകുപ്പിനോട് അടക്കം ഇവര്‍ പറയാത്ത പരാതികളില്ല. റാന്നി താലൂക്ക് ആസ്ഥാനത്തും കാട്ടുപന്നിയുടെ വിളയാട്ടം തുടരുകയാണ്.

1

നാട്ടുകാര്‍ക്ക് ശല്യമാകുന് പന്നികളെ വെടിവെച്ച് കൊല്ലാമെന്നാണ് സര്‍ക്കാര്‍ നിയമം. എന്നാല്‍ ഉത്തരവുണ്ടായിട്ടും ഇതുവരെ ഇവിടെ വെടിവെക്കാന്‍ ആരും എത്തിയിട്ടില്ല. വനപാലകര്‍ക്കും പഞ്ചായത്തിനും ഇക്കാര്യത്തില്‍ നിസംഗ സമീപനമാണ് ഉള്ളത്. കര്‍ഷകര്‍ ഭീമമായ നഷ്ടമാണ് വന്യമൃഗങ്ങളെ കൊണ്ട് നേരിടുന്നത്. ലോക്ഡൗണ്‍ കാലത്തെ കൃഷി സംരക്ഷിക്കാന്‍ മന്ദിരം സ്വദേശികളായ പ്രസാദും അനില്‍ കുമാറും ചേര്‍ന്നാണ് കൃഷിയിടത്തില്‍ വേലനിര്‍മിച്ചത്. അതാണ് തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നത്.

റാന്നിയില്‍ ഇത്തരം ദുരവസ്ഥ ഇവര്‍ മാത്രമല്ല ഉള്ളത്. മറ്റ് കൃഷിയിടങ്ങളെല്ലാം കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിച്ചിരിക്കുകയാണ്. വേലിക്കുള്ള തുകയും നഷ്ടമാവുന്ന അവസ്ഥയാണ്. റാന്നി താലൂക്ക് ഓഫീസിന് സമീപമുള്ള കൃഷിയിടത്തിലാണ് പന്നി നാശം വിതച്ചത്. കപ്പയും ചേനയും ചേമ്പും വാഴയും എല്ലാം നശിപ്പിച്ചു. കൃഷിയിടത്തിന്റെ മൂന്ന് വശവും മതിലുണ്ട്. ആറടി ഉയരത്തില്‍ കൈയ്യാലയും ഇവിടെയുണ്ട്. ഇതും ചാടികടന്നാണ് കാട്ടുപന്നി എത്തിയത്. കൈയ്യാലയ്ക്ക് മുകളില്‍ വലിയ കെട്ടിയെങ്കിലും പ്രതീക്ഷയില്ലെന്ന് കൃഷിക്കാര്‍ പറഞ്ഞു.

ഓരോ ദിവസവും പുതിയ കൃഷിയിടങ്ങളിലാണ് കാട്ടുപന്നി എത്തുന്നത്. മൂന്ന് തവണ കൃഷി നശിപ്പിച്ച ഇടങ്ങളില്‍ വീണ്ടും പന്നിയിറങ്ങിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. നേരത്തെ വ്യാപാരിയെയും കാട്ടുപന്നി ആക്രമിച്ചിരുന്നു. ഇതിനെ വെടിവെച്ച് കൊല്ലാന്‍ ഡിഎഎഫ്ഒ ഉത്തരവും ഉണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പായിട്ടില്ല. അതേസമയം പല കര്‍ഷകരും കൃഷിയില്‍ നിന്ന് പിന്മാറുകയാണ്. വനംവകുപ്പ് ഇതുവരെ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണിത്.

English summary
pathanamthitta: wild pig destroy agricultural land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X