പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുത്തന്‍പീടികയില്‍ അപകടം, യുവാവിന് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് ഒന്നരമണിക്കൂറിന് ശേഷം!!

Google Oneindia Malayalam News

പത്തനംതിട്ട: പുത്തന്‍പീടികയില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിച്ച് യുവാവിന് ദാരുണാന്ത്യം. പ്രദേശത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ഈ അപകടം. റിതിന്‍ എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ മൃതദേഹം വാഹനത്തിനിടയില്‍ കുടുങ്ങി പോയി. ഇത് പുറത്തെടുത്തത് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് റോഡിന്റെ ഒരു വശത്ത് ഓടയിലേക്ക് തെറിച്ച് വീണു.

1

ലോറിയുടെ ചക്രങ്ങള്‍ മറുഭാഗത്തെ താഴ്ച്ചയിലേക്ക് ചരിഞ്ഞ നിലയിലായിരുന്നു. മുന്‍ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹം എടുത്ത് മാറ്റുക ശ്രമകരമായിരുന്നു. ഒരു ഭാഗത്തെ ടയറുകള്‍ കുഴിയിലേക്ക് പൂണ്ട് പോയിരുന്നു. അതുകൊണ്ട് ലോറി ഓടിച്ച് മാറ്റാനും കഴിയില്ല. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് വന്ന് ലോറിയിലെ മെറ്റല്‍ നീക്കം ചെയ്തു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ലോറിയുടെ മുന്‍ഭാഗം ഉയര്‍ത്തി. സമീപത്തുള്ള വയലിലേക്ക് ലോറി മറിയാതിരിക്കാന്‍ വടം കെട്ടി നാട്ടുകാരുടെ സഹായത്തോടെ മറുഭാഗത്തേക്ക് വലിച്ച് പിടിച്ചാണ് വാഹനം നീക്കിയത്.

തന്റെ പ്രിയപ്പെട്ട ബുള്ളറ്റ് ഓടിച്ച് കൊതി തീരും മുമ്പാണ് റിതിന്‍ വിടവാങ്ങിയത്. പുതിയതായി വാങ്ങിയ ബൈക്ക് സര്‍വീസ് ചെയ്യാനാണ് റിതിന്‍ രാവിലെ ിറങ്ങിയത്. പത്തനംതിട്ടയിലെ സര്‍വീസ് സെന്ററിലേക്ക് തിരിച്ച റിതിന്‍ വീട്ടില്‍ നിന്ന് 150 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും അപകടമുണ്ടായി. എതിരെ വന്ന ടിപ്പര്‍ ബൈക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ലോജിസ്റ്റിക് കമ്പനിയില്‍ ഒരു വര്‍ഷം മുമ്പാണ് റിതിന്‍ ജോലിക്ക് കയറിയത്. രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.

Recommended Video

cmsvideo
മനുഷ്യനെ നിരാശയിലാക്കി ഓക്‌സോഫോര്‍ഡ് വാക്‌സിന്‍ നിര്‍ത്തിവച്ചു | Oneindia Malayalam

ചെറിയ വളവും എതിരെ വരുന്ന വാഹനങ്ങള്‍ കാണാനാവാത്ത തരത്തില്‍ റോഡിലേക്ക് പടര്‍ന്ന് നില്‍ക്കുന്ന മരവും റോഡരികിലുള്ള ട്രാന്‍സ്‌ഫോമറും മതിലും ഈ പ്രദേശത്തെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. സമീപകാലത്ത് ഉന്നത നിലവാരത്തില്‍ ന വീകരിച്ച ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റിതിന്‍ ബെംഗളൂരുവിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്.

English summary
pathanamthitta: youth died in accident body stuck in vehicle 1 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X