500 രൂപ പിൻവലിക്കാൻ പോയി; കാർഡ് വലിച്ചപ്പോൾ എടിഎം മെഷീൻ പൊളിഞ്ഞുവീണു
പത്തനംതിട്ട: എടിഎം മെഷീനിൽ നിന്നും കാർഡ് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ എടിഎം മെഷീന്റെ മുൻവശം തകർന്നു. പത്തനംതിട്ടയിലെ ഉദിമൂട്ടിലാണ് സംഭവം. ഫെഡറൽ ബാങ്ക് ഉദിമൂട് ശാഖയുടെ ഉടമവസ്ഥതയിലുള്ളതാണ് എടിഎം.
തോപ്പിൽ ചാർലി എന്ന ആൾ അഞ്ഞൂറ് രൂപ പിൻവലിക്കാൻ വേണ്ടിയാണ് എടിഎമ്മിൽ എത്തിയത്. മെഷീനിൽ കാർഡ് കുടുങ്ങിയതിന് പിന്നാലെ കാർഡ് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് എടിഎമ്മിന്റെ മുൻവശം തകർന്ന് വെളിയിലേക്ക് തള്ളിവന്നത് എന്നാണ് വിവരം.

PC: Screengrab
എടിഎമ്മിൽ ചെന്ന് താൻ കാർഡ് ഇട്ടുവെന്നും സാധാരണ ഗ്രിപ്പ് കിട്ടാൻ വേണ്ടി താൻ അതിൽ പിടിച്ചുകൊണ്ടാണ് ബട്ടൺ പ്രസ് ചെയ്യാറുള്ളതെന്നും ചെറിയ ഇളക്കം പോലെ തോന്നിയിരുന്നെന്നും ചാർലി പറഞ്ഞു. കാർഡ് പുറത്തേക്ക് വലിക്കുമ്പോഴായിരുന്നു മുൻഭാഗം ഇളകി വന്നത്.
സംഭവത്തിന് പിന്നാല ഇദ്ദേഹം തൊട്ടടുത്തുള്ള ലോട്ടറി വില്പനക്കാരനെ വിളിച്ച് സംഭവം കാണിച്ചുകൊടുത്തു. കാരണം ഒറ്റനോട്ടത്തിൽ കണ്ടാൽ മോഷണം ശ്രമം നടന്നത് പോലെ സംശയക്കത്ത വിധത്തിലായിരുന്നു എടിഎം തകർന്നുകിടന്നത്.
അതുകൊണ്ട് ഉടൻ പോലീസിനേയും ബാങ്ക് അധികൃതരേയും വിളിച്ച് വിവരം അറിയിച്ചു. എന്നാൽ പോലീസ് എത്തി വിശദമായ അന്വേഷണം നടത്തുകയും ഇത് മോഷണ ശ്രമം അല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.












Click it and Unblock the Notifications