• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിബി നൂഹിന് പദവി മാറ്റം; ജനകീയ കളക്ടര്‍ ഒഴിയുന്നതിന്‍റെ ദുഃഖത്തില്‍ പത്തനംതിട്ട നിവാസികള്‍

പത്തനംതിട്ട: ജനകീയനായ കളക്ടര്‍ പദവി ഒഴിയുന്നതില്‍ ദുഃഖിതരായി പത്തനംതിട്ട നിവാസികള്‍. ശബരിമല പ്രക്ഷോഭ സമയത്തും പ്രളയ സമയത്തും ലോക്ക് ഡൗണ്‍ കാലഘട്ടത്തിലുമുള്ള പ്രവര്‍ത്തനങ്ങളാണ് പിബി നൂഹിനെ ജനകീയനാക്കിത്. ലോക്ക്ഡൌണ്‍ കാലത്ത് ആവണിപ്പാറയിലെ ഗിരിജന്‍ കോളനി നിവാസികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്ന് എത്തിച്ച കലക്ടര്‍ നൂഹിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ കൈത്താങ് പദ്ധതിയുടെ ഭാഗമായി അച്ചന്‍ കോവിലാര്‍ കാല്‍നടയായി മുറിച്ച് കടന്നായിരുന്നു ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്.

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

പദവിയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ പത്തനംതിട്ടയിലെ ജനങ്ങളോട് നന്ദി അറിയിച്ചു കൊണ്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പിബി നൂഹ് പങ്കുവെച്ച സന്ദേശത്തിന് മികച്ച പ്രതികരണമാണ് ആളുകള്‍ അറിയിച്ചത്. ഏകദേസം 42000 ആളുകള്‍ പോസ്റ്റില്‍ റിയാക്ഷന്‍ ഇട്ടുണ്ട്. ഒന്‍പതിനായിരം കമന്‍റുകള്‍ വായിക്കുമ്പോള്‍ പത്തനംതിട്ടക്കാര്‍ക്ക് അവരുടെ കളക്ടര്‍ എന്തായിരുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയും ചെയ്യും. 'മുന്നോട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.'-എന്നാണ് കെയു ജനീഷ് കുമാര്‍ എംഎല്‍എ പോസ്റ്റില്‍ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കളക്ടര്‍ മുന്നില്‍ നിന്ന് നയിച്ച് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും കാണിച്ച മാതൃകകളേയും പലരും കമന്‍റില്‍ ഒര്‍ത്തെടുക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച നായകനെന്ന രീതിയിലും കമന്‍റുകള്‍ ഉണ്ട്. പുതിയ പദവിയിലേക്ക് പോകുന്ന നൂഹിന് ഏവരും ആശംസകളും അര്‍പ്പിക്കുന്നു. അതേസമയം പത്തനംതിട്ട കളക്ടര്‍ പിബി നൂഹിന് പുറമെ പാലക്കാട് കളക്ടര്‍ ജി ബാലമുരളിയേയും സ്ഥലം മാറ്റിയിട്ടുണ്ട്. പി ബി നൂഹിനെ സഹകരണ രജിസ്ട്രാർ ആയും ബാലമുരളിയെ ലേബര്‍ കമ്മീഷണറായും നിയമിച്ചു. ജില്ലാ കളക്ടര്‍ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഇരുവരേയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വികെ പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ വിഎം സുധീരൻ? കെഎസ് ശബരീനാഥനും പരിഗണനയിൽ, മണ്ഡലം പിടിക്കാനുറച്ച് കോൺഗ്രസ്

ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ വെല്ലുമോ; മുഖ്യമന്ത്രിയായി ഇരുവരേയും പരിഗണിക്കുന്നു: കെ മുരളീധരന്‍

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
PB nooh got transfer; Pathanamthitta natives express their love for him through social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X