പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ റോഡ് കൈയ്യേറി രാഷ്ട്രീയ പാര്‍ട്ടികളും പോഷകസംഘടനകളും സമരത്തില്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ച് വിവിധ പാര്‍ട്ടികളും പോഷകസംഘടനകളും നടത്തുന്ന സമരത്തില്‍ പൊതുജനങ്ങള്‍ വലയുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ജില്ലാ ആസ്ഥാനത്ത് റോഡ് പൂര്‍ണമായും കൈയേറി ഇടതു പാര്‍ട്ടികളും പോഷകസംഘടനകളും നടത്തിയ സമരം കാരണം കാല്‍നട യാത്രികര്‍ക്ക് മതില്‍ ചാടി സഞ്ചരിക്കേണ്ടി വന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നാടകങ്ങള്‍ ധാരാളം ജില്ലാ ആസ്ഥാനത്ത് നടക്കുന്നുണ്ട്.

'ഗുത്ബാസി കതം കരോ'; യുപി പിടിക്കാന്‍ നേതാക്കള്‍ക്ക് പുതിയ മന്ത്രവുമായി പ്രിയങ്ക, ഗ്രൂപ്പിസം വേണ്ട'ഗുത്ബാസി കതം കരോ'; യുപി പിടിക്കാന്‍ നേതാക്കള്‍ക്ക് പുതിയ മന്ത്രവുമായി പ്രിയങ്ക, ഗ്രൂപ്പിസം വേണ്ട

അതിലൊന്നാണ് ജില്ല സ്റ്റേഡിയം വികസനവും നഗരസഭയുടെ ഇന്‍ഡോര്‍ സ്റ്റേഡിയവും. പ്രഖ്യാപിച്ച് മൂന്നു വര്‍ഷം കഴിഞ്ഞ സ്റ്റേഡിയം വികസനം ഉടനെയൊന്നും നടക്കില്ലെന്ന് സി.പി.എമ്മിനും നടക്കാന്‍ അനുവദിക്കില്ലെന്ന് നഗരസഭ ഭരിക്കുന്ന യു.ഡി.എഫിനും അറിയാം. ഈ വിവരം ഇവരേക്കാള്‍ നന്നായി പൊതുജനത്തിന് അറിയാം. എങ്കിലും അതിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം തുടരുന്നു. പോലീസ് അതിന് കൊടിപിടിക്കുകയാണ്. ഭരണപ്പാര്‍ട്ടിയുടെ സമരത്തിന് എതിരേ ചെറുവിരല്‍ പോലും അനക്കാന്‍ പോലീസ് തയാറല്ല. സ്റ്റേഡിയം വികസനത്തിന് എതിരു നില്‍ക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ഇന്നലെ സമരം നടത്തിയത് പോലീസ് സ്റ്റേഷന്‍ റോഡില്‍ നഗരസഭാ ഓഫീസിന് മുന്‍വശം പൂര്‍ണമായും കൈയേറി കുറുകേ പന്തല്‍ ഇട്ടു കൊണ്ടായിരുന്നു.

ptastrike-1550039

രാവിലെ ഏഴിന് ഉപരോധം ആരംഭിച്ചു. കഥയറിയാതെ എത്തിയ സാധാരണക്കാര്‍ നടന്നു വലഞ്ഞു. സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നും അഴൂര്‍ പമ്പിന് സമീപത്തു നിന്നും റോഡ് ബ്ലോക്ക് ചെയ്ത് പോലീസും സഹകരിച്ചു. ജില്ലാ ആസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡാണ് കൈയേറി ഗതാഗതം തടസപ്പെടുത്തി പന്തല്‍ ഇട്ടത്. പോലീസ് സ്റ്റേഷന്‍, മാര്‍ക്കറ്റ്, വ്യാപാര സ്ഥാപനങ്ങള്‍, നഗരസഭ, വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ റോഡിന്റെ ഓരത്തായുണ്ട്. മാര്‍ക്കറ്റിലേക്ക് പോകാന്‍ വന്നവര്‍, ലോഡുമായി വന്ന വാഹനങ്ങള്‍ എന്നിവയെല്ലാം വട്ടം ചുറ്റി.

കാല്‍നടക്കാന്‍ തൊട്ടടുത്ത മതില്‍ ചാടിയാണ് സഞ്ചാരം തുടര്‍ന്നത്. പ്രായം ചെന്നവര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം ഇത്തരം ഹൈജമ്പ് വേണ്ടി വന്നു. പൊതുജനത്തിന്റെ ബുദ്ധിമുട്ട് അറിയാതെ സമരക്കാരും പോലീസും നോക്കി നില്‍ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച എം.എല്‍.എയുടെ നേതൃത്വത്തില്‍ റോഡ് കൈയേറി ഇതേ പോലെ സെന്‍ട്രല്‍ ജങ്ഷനില്‍ സമരം നടത്തിയിരുന്നു. ഇവിടെയും പോലീസ് റോഡ് ബ്ലോക്ക് ചെയ്ത് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഹൈക്കോടതി വിധി ലംഘിച്ച നടത്തുന്ന ഇത്തരം സമരങ്ങള്‍ക്കെതിരേ എന്തു നടപടിയാണ് സ്വീകരിച്ചത് എന്നു പറയാന്‍ ലോക്കല്‍ പോലീസ് തയാറാകുന്നില്ല. ഭരണപ്പാര്‍ട്ടിക്കെതിരേ നടപടി എടുക്കാന്‍ ഭയമാണ്. ഇതേപ്പറ്റി ചോദിക്കാന്‍ ജില്ലാ പോലീസ് മേധാവിയെ വിളിച്ചാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ അദ്ദേഹം തയാറല്ല. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ എസ്.പി ഭയപ്പെടുകയാണ്. ഇത്തരം സമരാഭാസങ്ങള്‍ കാരണം ജില്ലാ ആസ്ഥാനത്തേക്ക് വരാന്‍ പൊതുജനത്തിനും മടിയാണ്. നടന്നു വലയേണ്ടി വരും എന്നതു തന്നെ കാരണം.

നഗരസഭാ ഓഫീസ് ഉപരോധിച്ച് ഡി.വൈ. എഫ്.ഐ നടത്തിയ സമരം സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്റ്റേഡിയത്തിന്റെ വികസനത്തിന് വീണാ ജോര്‍ജ് എം.എല്‍.എ മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച 50 കോടിയുടെ പദ്ധതി നഗരസഭ അട്ടിമറിക്കുന്നതായി ആരോപിച്ചാണ് യുവശൃംഖല എന്ന പേരില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. രാവിലെ തന്നെ പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനാല്‍ നഗരസഭാ ജീവനക്കാര്‍ക്ക് ഓഫീസിനുള്ളില്‍ കയറാന്‍ കഴിഞ്ഞില്ല. ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി. നായര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, പ്രഫ. ടി.കെ.ജി നായര്‍, അഡ്വ: ഓമല്ലൂര്‍ ശങ്കരന്‍, പി.ബി.സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് അഞ്ചിനാണ് ഉപരോധം അവസാനിപ്പിച്ചത്.

English summary
peoples against political party rallies in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X