ശബരിമല തീര്‍ഥാടനം: ബേക്കറി ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്തെയും പമ്പ, നിലയ്ക്കല്‍ പ്രദേശത്തെയും ബേക്കറി/ റസ്റ്റോറന്റ്, മറ്റ് ഭക്ഷണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ വില്‍ക്കുന്ന ബേക്കറി സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി.

ബേക്കറി സാധനങ്ങളുടെ ഇന വിവരം- അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍ എന്ന ക്രമത്തില്‍: വെജിറ്റബിള്‍ പഫ്‌സ്- 80 ഗ്രാം, 17, 16. വെജിറ്റബിള്‍ സാന്‍ഡ്‌വിച്ച്-100 ഗ്രാം, 24, 22. വെജിറ്റബിള്‍ ബര്‍ഗര്‍-125 ഗ്രാം, 32, 30. പനീര്‍ റോള്‍-125 ഗ്രാം, 34, 33.
മഷ്‌റൂം റോള്‍-125 ഗ്രാം, 36, 35. വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ ചപ്പാത്തി(1 എണ്ണം)-150 ഗ്രാം, 34, 32. വെജിറ്റബിള്‍ ഡാനിഷ്- 75 ഗ്രാം, 20, 19. ദിള്‍ക്കുഷ്-60 ഗ്രാം, 17, 15. സോയാബീന്‍ പിസ- 150 ഗ്രാം, 52, 50. ബ്രെഡ് മസാല- 180 ഗ്രാം, 52, 50. സ്വീറ്റ്‌ന-80 ഗ്രാം, 18, 15. ജാം ബണ്‍(1 പീസ്)-60 ഗ്രാം, 22, 20.
മസാല റോള്‍(ചപ്പാത്തി/കുബ്ബൂസ്, 1 എണ്ണം)- 150 ഗ്രാം, 47, 45. ചോക്കലേറ്റ് കേക്ക് പീസ്- 50 ഗ്രാം, 22, 20. സ്വീറ്റ് പഫ്‌സ്- 60 ഗ്രാം, 22, 20. വാനില കേക്ക് പീസ്- 50 ഗ്രാം, 17, 15. ജാം ബ്രെഡ്- 50 ഗ്രാം, 22, 20. ദില്‍ പസന്ത് പീസ്-40 ഗ്രാം, 17, 15. ബനാന പഫ്‌സ്- 90 ഗ്രാം, 20, 19. വെജിറ്റബിള്‍ കട്‌ലറ്റ്- 50 ഗ്രാം, 17, 15. ബ്രെഡ്-350 ഗ്രാം, 33, 30.
ബണ്‍- 50 ഗ്രാം, 8, 7.
ക്രീം ബണ്‍-80 ഗ്രാം, 20, 19. വെജിറ്റബിള്‍ കുബ്ബൂസ് റോള്‍- 150 ഗ്രാം, 47, 45. ബനാന റോസ്റ്റ്(ഹാഫ് ബനാന)- 50 ഗ്രാം, 13, 11. വെജിറ്റബിള്‍ ഷവര്‍മ(കുബ്ബൂസ്/ ചപ്പാത്തി(1 എണ്ണം)-150 ഗ്രാം, 62, 60. വെജിറ്റബിള്‍ സമോസ- 60 ഗ്രാം, 13, 11. ബ്രെഡ് സാന്‍ഡ്‌വിച്ച്(2 പീസ്)- 60 ഗ്രാം, 22. 20.












Click it and Unblock the Notifications