പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ എം മാണി വളർത്തിയ കേരളാ കോൺഗ്രസിന്റെ പാരമ്പര്യത്തെ അംഗീകരിക്കാൻ മകൻ തയ്യാറല്ലെന്ന് പി ജെ ജോസഫ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കേരളാ കോൺഗ്രസിന്റെ ഭരണഘടന അനുസരിച്ച് ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിംഗ് ചെയർമാനാണ് പകരം ചുമതല. കേരളാ കോൺഗ്രസിന്റ 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ഇല്ലാത്ത അധികാരമുപയോഗിച്ച് ആൾമാറാട്ടം നടത്തി വിളിച്ചു ചേർത്ത ഒരു ആൾക്കൂട്ടം മാത്രമാണ് കോട്ടയത്ത് നടന്ന പൊതുയോഗം. അധികാരമില്ലാത്ത ഒരാൾ വിളിച്ചു ചേർത്ത യോഗം കോടതി വെന്റിലേറ്ററിൽ വച്ചിരിക്കുന്നതു പോലെ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണെന്നും പി ജെ ജോസഫ് പറഞ്ഞു.

പി.കെ ശ്യാമളയ്ക്ക് പകരക്കാരിക്കാരിയായി: മുപ്പതിന് ചേരുന്ന ജില്ലാകമ്മിറ്റി രാജി എഴുതിവാങ്ങുംപി.കെ ശ്യാമളയ്ക്ക് പകരക്കാരിക്കാരിയായി: മുപ്പതിന് ചേരുന്ന ജില്ലാകമ്മിറ്റി രാജി എഴുതിവാങ്ങും

പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം കൈക്കൊള്ളുകയും പിന്നീട് സംസ്ഥാന കമ്മറ്റിയുടെ അനുവാദം വാങ്ങുകയും ചെയ്യുന്നതാണ് കെ എം മാണിയുടെ കാലം മുതൽക്കേ കേരളാ കോൺഗ്രസ് പിൻതുടരുന്ന കീഴ്വഴക്കം. പാർട്ടിയിൽ 60 % ൽ അധികം ആളുകൾക്കും സമവായത്തോടാണ് താത്പ്പര്യം എന്നും എന്നാൽ ജോസ് കെ മാണി സമവായ സാധ്യതക ഇല്ലാതാക്കുകയുമാണെന്നും പി ജെ ജോസഫ് കുറ്റപ്പെടുത്തി. 1984 ൽ താൻ പാർട്ടി ചെയർമാനും കെ എം മാണി പാർലമെന്ററി പാർട്ടി നേതാവും ആയി ഇരുന്നിട്ടുള്ളത് ജോസ് കെ മാണിക്ക് ഓർമ്മയില്ലെന്ന് അഭിപ്രായപ്പെട്ട പി ജെ ജോസഫ് കേരളാ കോൺഗ്രസ് പാർലമെന്ററീ പാർട്ടിയിലെ 5 അംഗങ്ങളിൽ 3 പേരും തനിക്കൊപ്പമാണെന്നും അവകാശപ്പെട്ടു.

pj-joseph-15

പ്രൊഫ.ഡി.കെജോൺ, വിക്ടർ ടിതോമസ്, കുഞ്ഞുകോശി പോൾ, എബ്രഹാം കലമണ്ണിൽ, ദീപു ഉമ്മൻ, അഡ്വ.എൻ.ബാബു വർഗീസ്, അഡ്വ.വർഗീസ് മാമ്മൻ, റോയി ചാണ്ട പിള്ള, സാം എബ്രഹാം, കെ.ആർ.രവി, ജോൺ കെ.മാത്യു, വി.ആർ.രാജേഷ് ' അനി ജോസഫ്, രാജു തിരുവല്ല' ബിന്ദു ദേവരാജൻ ,തോമസ് കുട്ടി കുമ്മണ്ണൂർ, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

English summary
PJ Joseph against Jose K Maani on Kerala Congress issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X