പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഭാനേതൃത്വം പച്ചക്കൊടി കാണിച്ചു: തിരുവല്ലയിൽ പിജെ കുര്യൻ? പാർട്ടി നേതൃത്വത്തിലും ധാരണയായെന്ന്!!

Google Oneindia Malayalam News

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലാ സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസിൽ ധാരണയിലെത്തിയെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെയായിയിരിക്കും ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകൾ. പാർട്ടി നേതൃത്വത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ധാരണയിലെത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മാർത്തോമാ സഭയുടെ ശക്തികേന്ദ്രമായ തിരുവല്ലാ മണ്ഡലത്തിൽ പിജെ കുര്യനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിന് സഭാ നേതൃത്വത്തിന്റെ കൂടി പിന്തുണയുണ്ട്.

നേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയുംനേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയും

മത്സരം ഒഴിവാക്കണമെന്ന്

മത്സരം ഒഴിവാക്കണമെന്ന്

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ നിന്ന് മത്സരിക്കുന്നത് സംബന്ധിച്ച് പിജെ കുര്യൻ മാർത്തോമ സഭാ നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ രണ്ട് മാർത്തോമാ വിഭാഗക്കാർ തമ്മിൽ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സഭ നിർദേശിച്ചു. നിലവിലെ എംഎൽഎ മാത്യു ടി തോമസിന്റെ സാന്നിധ്യം ചൂണ്ടിക്കാണിച്ചാണിത്. സഭാ നേതൃത്വം ഇടതുമുന്നണിയ്ക്കും ഇതേ നിർദേശം നൽകിയിട്ടുണ്ട്.

മാണി വിഭാഗത്തിന്

മാണി വിഭാഗത്തിന്


2006 മുതൽ തിരുവല്ലയിൽ നിന്നുള്ള നിയമസഭാംഗമാണ് മാത്യൂ ടി തോമസ്. മാത്യൂ ടി തോമസ് ഇത്തവണ തിരുവല്ലയിൽ നിന്ന് മത്സരിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിനൊപ്പം നിന്നിരുന്ന കാലത്ത് പാർട്ടി മത്സരിച്ചിരുന്ന മണ്ഡലം കൂടിയാണിത്. 1991 മുതൽ കേരള കോൺഗ്രസിലെ മാമ്മൻ മത്തായിയും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് എലിസബത്ത് മാമ്മൻ മത്തായിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മണ്ഡലം പിടിച്ചു

മണ്ഡലം പിടിച്ചു


2006ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ വിക്ടർ ടി തോമസിനെ തോൽപ്പിച്ചാണ് മാത്യൂ ടി തോമസ് തിരുവല്ല മണ്ഡലം പിടിച്ചെടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് എം പുതുശ്ശേരിയായിരുന്നു എതിരാളി. എന്നാൽ യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിൽ എത്തിയ സാഹചര്യത്തിൽ തിരുവല്ല അവർക്ക് തന്നെ ലഭിച്ചേക്കാനുള്ള സാധ്യതയുമുണ്ട്.

സീറ്റ് നിഷേധിച്ചു

സീറ്റ് നിഷേധിച്ചു

രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പിജെ കുര്യന്റെ കാലാവധി പൂർത്തിയായെങ്കിലും കഴിഞ്ഞ തവണ കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ല. കേരള കോൺഗ്രസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് പാർട്ടിയ്ക്ക് നൽകിയതാണ് പിജെ കുര്യന് തിരിച്ചടിയായത്. ഇതിനെതിരെ പരസ്യമായി പിജെ കുര്യൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 1980 മുതൽ 1999 വരെ തുടർച്ചയായി ആറ് തവണ ലോക്സഭയിലേക്ക് പിജെ കുര്യൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേ സമയം മുതിർന്ന നേതാവായ പിജെ കുര്യന് സീറ്റ് നൽകുന്നതിനെതിരെ യുവനേതാക്കളിൽ നിന്ന് എതിർപ്പ് ശക്തമായിരുന്നു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
PJ Kurien to be contest from Thiruvalla in Kerala assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X