പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലാസ്റ്റിക് രഹിത ശബരിമല ക്യാമ്പയ്ൻ പദ്ധതി പ്രവർത്തനത്തിലേക്ക്.... വേറിട്ട പ്രവർത്തനങ്ങളുമായി പത്തനംതിട്ട കുടുംബശ്രീ മിഷൻ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പ്ലാസ്റ്റിക് രഹിത ശബരിമല ക്യാമ്പയിൻ ശ്രദ്ധ നേടുന്നു. ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും ഉൾപ്പെടെ നിരവധി വകുപ്പുകൾ ഏകോപിപ്പിച്ചാണ് ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത്. ശബരിമല തീർത്ഥാടക കാലത്ത് വേറിട്ട പ്രവർത്തനങ്ങളുമായാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷൻ ശ്രദ്ധ നേടുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 20 വര്‍ഷം കഠിന തടവ്, വിചിത്ര വിധിയുമായി എല്‍ സാല്‍വദോര്‍ കോടതി

ളാഹ, കണമല വനംവകുപ്പ് ചെക്ക്‌പോസ്റ്റുകളോട് ചേർന്നുള്ള രണ്ട് കേന്ദ്രങ്ങളാണ് ക്യാമ്പെയിന് വേണ്ടി ഉപയോഗപ്പെടുത്തുക. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയുള്ള സമയത്താണ് ക്യാമ്പയിൻ. വനംവകുപ്പ് അധികൃതരുടെ സഹായം ഓരോ കേന്ദ്രങ്ങളിലും കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ഉണ്ടാകും. ചെക്ക് പോസ്റ്റുകളിലെത്തുന്ന വണ്ടികളിലെ തീർത്ഥാടകരിൽ നിന്ന് പ്ലാസ്റ്റിക് ബാഗുകളും മറ്റും ശേഖരിക്കുന്നതിന് ശബ്ദ സന്ദേശങ്ങൾ കേൾപ്പിക്കുന്നതിനും ഇവരുടെ സഹായമുണ്ടാകും.

Sabarimala

മുൻവർഷങ്ങളിലേത് പോലെ ഈ വർഷവും പല കമ്പനികൾ സ്‌പോൺസർ ചെയ്യുന്ന തയ്യാറാക്കി നൽകുന്നത് വഴി മറ്റൊരു വരുമാനം കൂടി കുടുംബശ്രീ തുണിസഞ്ചി നിർമാണ യൂണിറ്റുകൾക്ക് ലഭ്യമാകുമെന്ന പ്രത്യേകതയും ഉണ്ട്. ഒരു ലക്ഷം തുണിസഞ്ചികൾ പന്തളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ വഴി നിർമിച്ച് നൽകാനാണ് തീരുമാനം.

ഓരോ പഞ്ചായത്തുകളിലെ കുടുംബശ്രീകളിലെ 20 പേരെ ഉൾപ്പെടുത്തി കൊണ്ട് ഒരു യൂണിറ്റ് കൊണ്ടാക്കുന്നു. ഒരു ദിവസം 250300 തുണിസഞ്ചികൾ യൂണിറ്റുകൾ വഴി നിർമിക്കാറുണ്ട്. തികച്ചും സൗജന്യമായാണ് ഈ തുണിസഞ്ചികൾ വിതരണം ചെയ്യുന്നത്. അയ്യപ്പ ഭക്തരിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റികുകൾ റീസൈക്കിൾ ചെയ്യുവാനും പുനഃചക്രമണം ചെയ്തുപയോഗിക്കാനും പദ്ധതിയുണ്ട്.

English summary
Plastic free sabarimala project started in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X