പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിന് ഹല്‍വയിലൊളിപ്പിച്ച് കഞ്ചാവ്; 2 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

അടൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിന് കഞ്ചാവ് എത്തിച്ച് നല്‍കിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ കോവിഡ് കെയര്‍ സെന്‍ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നത യുവാവിന് സുഹൃത്ത് കഞ്ചാവ് എത്തിച്ചു നല്‍കിയായിരുന്നു. നീരീക്ഷണത്തില്‍ കഴിയുന്ന ആനയടി സ്വദേശിയായ യുവാവിന് സുഹൃത്ത് എത്തിച്ചു നൽകിയ ഹൽവയ്ക്കിടയിലാണ് ഒരു ഗ്രാം കഞ്ചാവിന്റെ പൊതി കണ്ടെത്തിയത്.

കെയർ സെന്ററിൽ നിയോഗിച്ചിരുന്ന വൊളന്റിയർ വശമാണ് ബേക്കറി ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണപ്പൊതി ആനയടി വയ്യാങ്കര സ്വദേശിയായ സുഹൃത്ത് നല്‍കിയത്. വൊളന്‍റിയര്‍ പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. കോവിഡ് കെയർ സെന്‍ററിലുള്ളവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കഞ്ചാവ് പൊതി കസ്റ്റഡിയിലെടുത്തു. നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന്റെയും സുഹൃത്തിന്റെയും പേരിൽ പോലീസ് കേസെടുത്തു.

 photo-

അതേസമയം, ജില്ലയില്‍ ഇന്ന് 3 കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മേയ് 20 ന് കുവൈറ്റില്‍ നിന്ന് എത്തിയ 31 വയസുളള ഗര്‍ഭിണിയായ കിടങ്ങന്നൂര്‍ സ്വദേശിനി നേഴ്‌സ്, മേയ് 18 ന് അബുദാബിയില്‍ നിന്ന് എത്തിയ പയ്യാനാമണ്‍ സ്വദേശിയായ 52 വയസുകാരന്‍, മേയ് 18 ന് അബുദാബിയില്‍ നിന്ന് എത്തിയ കുറ്റൂര്‍ സ്വദേശിയായ 42 വയസുകാരന്‍ എന്നിവരാണ് ഇന്ന് പോസിറ്റീവായത്.

നിലവില്‍ ജില്ലയില്‍ 13 പേര്‍ രോഗികളായിട്ടുണ്ട്.ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 10 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറുപേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലുപേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 30 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 9 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 5 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2909 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 423 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ ഒരാളും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 287 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 3337 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊറോണവൈറസ് വ്യാപനം: ഇന്ത്യക്കെതിരെ വിമര്‍ശനവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഓലികൊറോണവൈറസ് വ്യാപനം: ഇന്ത്യക്കെതിരെ വിമര്‍ശനവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഓലി

English summary
police arrested two for smuggling drugs for the man in quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X