പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല : തൊഴിലാളികൾക്ക്‌പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിവിധജോലികൾക്കായി എത്തുന്ന തൊഴിലാളികൾക്ക്‌പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയതായി ജില്ലാപോലീസ്‌മേധാവി അറിയിച്ചു.

<strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ</strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ

തൊഴിലാളികൾ അവരവരുടെ താമസസ്ഥലത്തുള്ളപോലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്നപോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ആധാർ/വോട്ടർ ഐഡി കാർഡിന്റെ പകർപ്പ്, ഹെൽത്ത് കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് കളർഫോട്ടോകൾ എന്നിവയുമായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീപോലീസ് സ്റ്റേഷനുകളിൽ ഏതിന്റെ പരിധിയിലാണോജോലി ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ സ്റ്റേഷനിൽ ഹാജരായി തിരിച്ചറിയൽ കാർഡ് വാങ്ങണം.

Sabarimala

തിരിച്ചറിയൽ കാർഡ് കൈവശമില്ലാത്തവരെജോലിയിൽ തുടരുവാൻ സുരക്ഷാ കാരണങ്ങളാൽ അനുവദിക്കുന്നതല്ല. പോലീസ് / സർക്കാർ / തിരുവിതാംകൂർദേവസ്വംബോർഡ് ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ധരിച്ചിരിക്കണം. നിലയ്ക്കലിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളുംപോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാപോലീസ്‌മേധാവി അറിയിച്ചു.

English summary
Police clearence and identity cards mandatory for Sabarimala employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X