പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളപ്പിറവി ദിനത്തില്‍ പോലീസ് രൂപവല്‍ക്കരണ ദിനാഘോഷവും

Google Oneindia Malayalam News

പത്തനംതിട്ട: കേരളാപോലീസ് രൂപവല്‍ക്കരണദിനം കേരളപ്പിറവിദിനത്തില്‍ ആഘോഷിക്കാന്‍ പോലീസ്. കോവിഡ് പ്രോട്ടോകോള്‍ നിര്‍ദേശങ്ങളെല്ലാം പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല പരേഡ് സംസ്ഥാന പോലീസ് ആസ്ഥാനത്ത് സംഘടിപ്പിക്കും. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്യും. രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ സംസ്ഥാന പോലീസ് മേധാവി വിതരണം ചെയ്യും.

പത്തനംതിട്ട ജില്ലാപോലീസ് മേധാവി കെ.ജി. സൈമണും മെഡല്‍ എറ്റുവാങ്ങും. ഓണ്‍ലൈനില്‍ സന്നിഹിതനാകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കുകയും, അഭിസംബോധന ചെയ്യുകയും ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡലുകളുടെ വിതരണവും തുടര്‍ന്നു നടക്കും. പത്തനംതിട്ട ജില്ലാപോലീസ് മേധാവിയും ജേതാവാണ്. പ്രശംസാപത്രങ്ങളുടെ വിതരണവും പുതിയ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിന്റെ ഉദ്ഘാടനവും, മുഖ്യമന്ത്രിയുടെ പോലീസ് മേഡലുകളുടെ വിതരണവും തുടര്‍ന്നുനടക്കും.

 jeepa

പുതിയ പോലീസ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിന്റെ ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പ് ഹെഡ് ക്വാര്‍ട്ടര്‍ ഐജിപിയെയും, പരേഡ് നടത്തിപ്പ് സായുധ ബറ്റാലിയന്‍ ഡിഐജിയെയും മറ്റുചടങ്ങുകള്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിഐജി, ഹെഡ് ക്വാര്‍ട്ടര്‍ എസ്പി, ഹെഡ് ക്വാര്‍ട്ടര്‍ എഡിജിപി തുടങ്ങിയവരെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് എല്ലാ യൂണിറ്റുകളിലും, പോലീസ് രൂപവല്‍ക്കരണ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പരിപാടികള്‍ വീക്ഷിക്കാന്‍ എല്ലായൂണിറ്റിലും സൗകര്യമൊരുക്കി. ജില്ലാതലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ അതത് ജില്ലാപോലീസ് മേധാവികള്‍ വിതരണം ചെയ്യും. സംസ്ഥാന തല പരിപാടികളിലെ അവസാന ഇനമായി പത്തനംതിട്ട ഉള്‍പ്പെടെ സംസ്ഥാനത്തെ 15 സൈബര്‍ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

English summary
Police Formation Day celebration on Kerala piravi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X