ലഹരി നല്‍കി പീഡനം, നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
തിരുവല്ല: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സസി സജിമോനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസറിനെതിരെയും കേസെടുത്തിട്ടുണ്ട്. കാറില്‍വച്ച് യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിശദാംശങ്ങളിലേക്ക്..

യുവതിയെ കാറില്‍ കയറ്റി അവരെ മയക്കിക്കിടത്തി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണിപ്പെടുത്തിയത്. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്ഐ നേതാവായ നാസറാണ്. കൂടാതെ ചിത്രം പ്രചരിപ്പിച്ച പത്തോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ദൃശ്യങ്ങളില്‍ പ്രചരിപ്പിച്ചവരില്‍ വനിത കൗണ്‍സിലറും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, ഇതിന് മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജി മോന്‍. തിരുവല്ല പൊലീസാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വനിത നേതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

പരാതിക്കാരായ യുവതിയും ഭര്‍ത്താവും സജീവ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പത്തനംതിട്ടയിലേക്കുള്ള യാത്രയില്‍ ലഹരി നല്‍കിയ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്. സിപിഎം നേതാക്കള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്.

അതേസമയം, ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പീഡന പരാതി നല്‍കിയ വനിത പ്രവര്‍ത്തകയ്‌ക്കെതിരെ സിപിഎം നടപടി സ്വീകരിച്ചു. വനിത പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തത്. എന്നാല്‍ പീഡന സംഭവവുമായി നടപടിക്ക് ബന്ധമില്ലെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. വനിത പ്രവര്‍ത്തകയ്‌ക്കെതിരെ വനിത അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടിയെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പാണ് വനിത പ്രവര്‍ത്തകയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. ഇപ്പോഴത്തെ പീഡന സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും പീഡന പരാതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നേതൃത്വവുമായി ആലോചിച്ച് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications