യജമാനന്‍ തട്ടിപ്പ് കേസില്‍ പിടിയിലായതോടെ പട്ടിണിയിലായ കാവല്‍ നായക്ക് രക്ഷകരായി പൊലീസ്
പത്തനംതിട്ട: തട്ടിപ്പ് കേസില്‍ ഉടമകള്‍ പിടിയിലാതോടെ പട്ടിണിയിലായ കാവല്‍ നായക്ക് രക്ഷകരായത് പൊലീസുകാര്‍. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടില്‍ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവല്‍നായക്കാണ് പൊലീസ് രക്ഷകരായത്. യജമാനനും കുടുംബവും കേസില്‍ ഉള്‍പ്പെട്ടതോടെ വീടു കാത്തുവന്ന രാജപാളയം ഇനത്തില്‍പ്പെട്ട നായയ്ക്ക് ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല.

ഇതോടെ ശാരീരികമായി നായ തളര്‍ന്നു. പോലീസും ആളും ബഹളവുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന വീട്ടില്‍ പട്ടിണികിടന്നു മരണം മുന്നില്‍കണ്ട നായയ്ക്ക് ഒടുവില്‍ പോലീസ് ഭക്ഷണമെത്തിച്ച് നല്കുകയായിരുന്നു. പിന്നീട് നായയെ സുരക്ഷിത കരങ്ങളിലേക്ക് എത്തിക്കാനും പൊലീസ് തന്നെ മുന്‍കൈയ എടുത്തു.
അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ തെരുവ്നായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരെ ബന്ധപ്പെടുകയായിരുന്നു. അവര്‍ ഉടന്‍ എത്തുകയും, പോലീസിന്റെ നിര്‍ദേശം സ്വീകരിച്ച് നായയെ ഏറ്റെടുത്തു കൊണ്ടുപോകുകയും ചെയ്തു.












Click it and Unblock the Notifications