പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യജമാനന്‍ തട്ടിപ്പ് കേസില്‍ പിടിയിലായതോടെ പട്ടിണിയിലായ കാവല്‍ നായക്ക് രക്ഷകരായി പൊലീസ്

Google Oneindia Malayalam News

പത്തനംതിട്ട: തട്ടിപ്പ് കേസില്‍ ഉടമകള്‍ പിടിയിലാതോടെ പട്ടിണിയിലായ കാവല്‍ നായക്ക് രക്ഷകരായത് പൊലീസുകാര്‍. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടില്‍ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവല്‍നായക്കാണ് പൊലീസ് രക്ഷകരായത്. യജമാനനും കുടുംബവും കേസില്‍ ഉള്‍പ്പെട്ടതോടെ ‌‌ വീടു കാത്തുവന്ന രാജപാളയം ഇനത്തില്‍പ്പെട്ട നായയ്ക്ക് ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല.

 keral

ഇതോടെ ശാരീരികമായി നായ തളര്‍ന്നു. പോലീസും ആളും ബഹളവുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന വീട്ടില്‍ പട്ടിണികിടന്നു മരണം മുന്നില്‍കണ്ട നായയ്ക്ക് ഒടുവില്‍ പോലീസ് ഭക്ഷണമെത്തിച്ച് നല്കുകയായിരുന്നു. പിന്നീട് നായയെ സുരക്ഷിത കരങ്ങളിലേക്ക് എത്തിക്കാനും പൊലീസ് തന്നെ മുന്‍കൈയ എടുത്തു.

6 സീറ്റുകള്‍ പോര, ഈ നാല് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ ജോസഫ്; കോണ്‍ഗ്രസിനോട് വിലപേശാന്‍ നീക്കം6 സീറ്റുകള്‍ പോര, ഈ നാല് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ ജോസഫ്; കോണ്‍ഗ്രസിനോട് വിലപേശാന്‍ നീക്കം

അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ തെരുവ്നായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരെ ബന്ധപ്പെടുകയായിരുന്നു. അവര്‍ ഉടന്‍ എത്തുകയും, പോലീസിന്റെ നിര്‍ദേശം സ്വീകരിച്ച് നായയെ ഏറ്റെടുത്തു കൊണ്ടുപോകുകയും ചെയ്തു.

'കേരളം 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് റാങ്കിങ്ങിലെ അശാസ്ത്രീയത മൂലം'; കത്തെഴുതി ജയരാജന്‍'കേരളം 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് റാങ്കിങ്ങിലെ അശാസ്ത്രീയത മൂലം'; കത്തെഴുതി ജയരാജന്‍

ഡി കമ്പനിയിൽ നിന്ന് വധഭീഷണിയെന്ന് ബിജെപി എംഎൽഎ: കങ്കണ റണൌട്ട് കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന്!!ഡി കമ്പനിയിൽ നിന്ന് വധഭീഷണിയെന്ന് ബിജെപി എംഎൽഎ: കങ്കണ റണൌട്ട് കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന്!!

വാക്‌സിൻ പുറത്തിറങ്ങി, റഷ്യൻ ആരോഗ്യപ്രവർത്തകർ മാസ്ക് വലിച്ചെറിയുന്നു ? പ്രചരിക്കുന്ന വീഡിയോ വ്യാജംവാക്‌സിൻ പുറത്തിറങ്ങി, റഷ്യൻ ആരോഗ്യപ്രവർത്തകർ മാസ്ക് വലിച്ചെറിയുന്നു ? പ്രചരിക്കുന്ന വീഡിയോ വ്യാജം

English summary
Police rescues starving dog from popular owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X