പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാ പഞ്ചായത്ത് പിടിക്കുമെന്ന് ബിജെപി; എമ്മാതിരി കോമഡിയെന്ന് സിപിഎം,10 ലേറെ സീറ്റ് എല്‍ഡിഎഫ് നേടും

Google Oneindia Malayalam News

പത്തനംതിട്ട: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മേധാവിത്വം നേടാനുള്ള തീവ്ര പരിശ്രമത്തിലാണ് പത്തംതിട്ടയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും. യുഡിഎഫില്‍ നിന്നും ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് കൂടി എത്തിയതോടെ വലിയ ആത്മവിശ്വാസത്തിലാണ് ഇടതു കേന്ദ്രങ്ങള്‍. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയമാണി ജില്ലയില്‍ ഇത്തവണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. മറുവശത്ത് ജോസ് പോയ ക്ഷീണം പ്രവര്‍ത്തന മികവിലൂടെ മറികടക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിനിടയിലാണ് വമ്പന്‍ അവകാശവാദവുമായി ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച കെ സുരേന്ദ്രന് ജില്ലയില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് കിട്ടിയതാണ് പാര്‍ട്ടിയുടെ അവകാശവാദങ്ങളുടെ അടിസ്ഥാനം.

വലിയ കോമഡി

വലിയ കോമഡി


എന്നാല്‍ ബിജെപിയെ എതിരാളിയായി പോലും കാണുന്നില്ലെന്നാണ് യുഡിഎഫും എല്‍ഡിഎഫും പറയുന്നത്. ബിജെപി ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുമെന്നതൊക്കെ വലിയ കോമഡിയാണെന്നാണ് സിപിഎം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ യുഡിഎഫിന്‍റെ കൈവശമുള്ള ജില്ലാ പഞ്ചായത്താണ് പത്തനംതിട്ട. 16 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് 5 എന്നതാണ് കക്ഷി നില.

 ഒരു അംഗം പോലും ഇല്ല

ഒരു അംഗം പോലും ഇല്ല

അതായത്, നിലവില്‍ ഒരു അംഗം പോലും ഇല്ലാത്ത ജില്ലായ പഞ്ചായത്ത് ഭരണമാണ് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ പിടിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നത്. ഇതോടെയാണ് അവരെ പരിഹസിച്ച് ഇടതുമുന്നണിയും യുഡിഎഫും ഒരുപോലെ രംഗത്ത് എത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം കണ്ടാണ് ഇറങ്ങുന്നതെങ്കില്‍ സാഹചര്യം പാടെ മാറിയെന്നും ഇവര്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്നു.

10 ഡിവിഷന്‍

10 ഡിവിഷന്‍


ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ നേടിയ 297396 വോട്ടുകള്‍, കോന്നി ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച 39786 വോട്ടുകള്‍ എന്നീ കണക്കുകളാണ് ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നത്. പത്ത് ഡിവിഷനുകളാണ് അവര്‍ പ്രതീക്ഷിക്കുന്നത്. 16 ഇല്‍ പത്തിടത്ത് വിജയിച്ചാല്‍ ഭരണം ഉറപ്പ്. എല്‍ഡിഎഫിനോടാണ് ഇത്തവണ പ്രധാന മത്സരമെന്നും ബിജെപി പറയുന്നു.

10 വര്‍ഷം യുഡിഎഫ്

10 വര്‍ഷം യുഡിഎഫ്

കഴിഞ്ഞ പത്ത് വർഷമായി ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഇത്തവണയും ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നു. എന്നാല്‍ ജോസ് കെ മാണി വിഭാഗം മുന്നണി മാറിയെത്തിയതാണ് ഇടതിന്‍റെ ശക്തി. ഇത്തവണ തങ്ങളുടെ അംഗബലം പത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് ഇടത് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. നാലോളം സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ആയിരിക്കും ഇപ്രാവശ്യം ഇടതിനായി പോരാടുക.

കേരള കോണ്‍ഗ്രസ് സ്വാധീനം

കേരള കോണ്‍ഗ്രസ് സ്വാധീനം


കോട്ടാങ്ങൽ, ആനിക്കാട്, എഴുമറ്റൂർ, മല്ലപ്പള്ളി, കവിയൂർ, കുറ്റൂർ, കടപ്ര, നിരണം, നെടുമ്പ്രം, കുന്നന്താനം, കോയിപ്രം, കോഴ‍ഞ്ചേരി, അയിരൂർ,കൊറ്റനാട്, നാരങ്ങാനം റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, പെരുനാട്, മൈലപ്ര, വെച്ചൂച്ചിറ, വടശേരിക്കര, അയിരൂർ, ഇലന്തൂർ, അരുവാപ്പുലം, കോന്നി, ഇരവിപേരൂർ പഞ്ചായത്തുകള്‍ കേരള കോണ്‍ഗ്രസിന് നിര്‍ണ്ണായ സ്വാധീനം ഉള്ള മേഖകളാണ്.

ജോസിന്‍റെ മുന്നണി മാറ്റം

ജോസിന്‍റെ മുന്നണി മാറ്റം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ പിന്തുണ നല്‍കിയ മേഖലയാണ് ഇവയില്‍ ഭൂരിപക്ഷം. ജോസിന്‍റെ മുന്നണി മാറ്റം നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്രത്തോളം വോട്ടുകളില്‍ സ്വാധീനം ചെലുത്തുമെന്ന് ഈ മേഖലകളിലുണ്ടാവുന്ന വോട്ട് വ്യത്യാസത്തോടെ വ്യക്തമാവും. സ്വാധീന മേഖല കേന്ദ്രീകരിച്ച് ജോസ് വിഭാഗം പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

പിജെ ജോസഫ് വിഭാഗം

പിജെ ജോസഫ് വിഭാഗം

ജോസിന്‍റെ ഇടതുപ്രവേശനം യുഡിഎഫിന് ദോഷമാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന‍് പിടിച്ച് പിജെ ജോസഫ് വിഭാഗവും രംഗത്തുണ്ട്. പല പ്രാദേശിക നേതാക്കളെയും നേരില്‍ കണ്ട് പിന്തുണ തേടുന്നതിനാണ് ജോസഫ് വിഭാഗം മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഗ്രസും എല്ലാ വിധ പിന്തുണയുമായി രംഗത്തുണ്ട്. ജോസഫ് എം പുതുശ്ശേരി അടക്കം തങ്ങളുടെ പക്ഷത്തേക്ക് എത്തിയതാണ് ജോസഫിന്‍റെ പ്രതീക്ഷ.

ഡിഎഫിനെ ബാധിക്കില്ല

ഡിഎഫിനെ ബാധിക്കില്ല

ജോസഫ് ഇടതുമുന്നണിയിലേക്ക് പോയത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പിജെ ജോസഫ് അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര ആശ്വാസകരമാവില്ലെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്. പത്തനംതിട്ടയിലെ പകുതിയോളം പഞ്ചായത്തുകളിലെ വിധി നിര്‍ണ്ണയിക്കാനുള്ള കരുത്ത് കേരള കോണ്‍ഗ്രസിനുണ്ടെന്നാണ് വിലയിരുത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ അഞ്ചില്‍ നാല് സീറ്റുകളും ഇടതുമുന്നണിയായിരുന്നു നേടിയത്. അടൂര്‍ പ്രകാശിലൂടെ കോന്നി മാത്രമായിരുന്നു അന്ന് യുഡിഎഫ് നിലനിര്‍ത്തിയത് എന്നാല്‍ പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ കോന്നിയും ഇടത് പിടിച്ചെടുത്തതോടെ പത്തനംതിട്ടയിലെ ഇടത് മേധാവിത്വം പൂര്‍ണ്ണമായി. ജോസു കൂടി എത്തിയതോടെ ഇത്തവണയും ഈ വിജയം ആവര്‍ത്തിക്കാമെന്നാണ് ഇടത് കണക്ക് കൂട്ടല്‍.

 പാവപ്പെട്ടവന്‍റെ വീടെന്ന സ്വപ്നത്തിന് തടയിട്ടു; എന്നിട്ടിപ്പോള്‍ അനില്‍ അക്കര മലാഖ ചമയുന്നു: മന്ത്രി പാവപ്പെട്ടവന്‍റെ വീടെന്ന സ്വപ്നത്തിന് തടയിട്ടു; എന്നിട്ടിപ്പോള്‍ അനില്‍ അക്കര മലാഖ ചമയുന്നു: മന്ത്രി

Recommended Video

cmsvideo
BJP turned off dislike button in modi's video

English summary
political parties preparing for local body election in pathanamthitta district panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X