കുറഞ്ഞത് ആരുടെ പെട്ടിയിലെ വോട്ട്: പത്തനംതിട്ടയില്‍ ആത്മവിശ്വാസം കൈവിടാതെ മുന്നണികള്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ മുന്നണികളുടെ ചങ്കിടിപ്പേറ്റി പോളിങ്ങിലെ വന്‍ ഇടിവ്. 2019ൽ 74.19 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ അത് 63.35 ശതമാനമായിട്ടാണ് ഇടിഞ്ഞിരിക്കുിന്നത്. എല്ലാ ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും അന്തിമ കണക്ക് വന്നപ്പോള്‍ പോളിങ് ശതമാനം സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തുകയായിരുന്നു.
2014ലെ തിരഞ്ഞെടുപ്പിൽ 66 ശതമാനമായിരുന്നു പത്തനംതിട്ടയിലെ പോളിങ്. മൂന്ന് മുന്നണികളും ശക്തമായ പ്രചരണം മണ്ഡലത്തില്‍ കാഴ്ചവെച്ചിരുന്നെങ്കിലും അത് പോളിങില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല. എങ്കിലും വിജയത്തിന്റെ കാര്യത്തില്‍ മൂന്ന് മുന്നണികള്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്.

ജില്ലിയില്‍ യു ഡി എഫിന് വോട്ട് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് എംപിയും സ്ഥാനാർത്ഥിയുമായ ആന്റോ ആന്റണി പ്രതികരിക്കുന്നത്. വോട്ടിങ് ശതമാനത്തിലെ കുറവ് എൽ ഡി എഫിനു തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. യുഡിഎഫ് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യിക്കാനായിട്ടുണ്ട്. യു ഡി എഫ് അനുഭാവികളെല്ലാം വോട്ടു ചെയ്തിട്ടുണ്ട്. വൻ ഭൂരിപക്ഷത്തിൽ ഇത്തവണയും ജയം ഉറപ്പാണെന്നും ആന്റോ ആന്റണി പറഞ്ഞു.
ജയത്തിന്റെ കാര്യത്തില്‍ സംശയമില്ലെന്നാണ് ഇടത് സ്ഥാനാർത്ഥി തോമസ് ഐസക് പ്രതികരിക്കുന്നത്. വോട്ടർമാരിൽ നിന്നുള്ള അനുകൂല സമീപനമാണു പോളിങ് ബൂത്തുകളിൽ കാണാനായത്. മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. നല്ല ഭൂരിപക്ഷം കിട്ടുമെന്നും തോമസ് ഐസക് പറഞ്ഞു. ബി ജെ പി സ്ഥാനാർത്ഥി അനില്‍ ആന്റണിയും ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വീണ്ടും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരിക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ടെസ്റ്റ് വോട്ട് ചെയ്യുന്നതിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ വോട്ട് രേഖപ്പെടുത്താതെ പരാതിക്കാരി പിന്മാറി.
ഇവര്‍ക്ക് ശേഷം വോട്ട് രേഖപ്പെടുത്തിയ ആര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നമുണ്ടായില്ലെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications