പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ റോയിയുടെ ഒരു മകൾ കൂടി അറസ്റ്റിലാവും, മൂന്ന് നഗരങ്ങളിൽ ആഡംബര ഫ്ലാറ്റുകൾ!

Google Oneindia Malayalam News

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ പേർ അറസ്റ്റിലാവുമെന്ന് സൂചന. കേസിൽ അറസ്റ്റിലായ റോയ് ഡാനിയേലിന്റെ കുടുംബത്തിന് പുറമേ ഉടമകളുടെ ബന്ധുക്കൾക്ക് തട്ടിപ്പിന്റെ ആസൂത്രണത്തിൽ പങ്കുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ഇതോടെ കൂടുതൽ പേർ കേസിൽ പ്രതികളാവുകയും ചെയ്യും. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സ്ഥാപനത്തിന്റെ ഉമടകളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കുടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. റോയ് ഡാനിയേലിന്റെ കുടുംബത്തിന് കൊച്ചി, തൃശ്ശൂർ, തിരുവനന്തപുരം എന്നീ നഗരങ്ങളിലായി നിരവധി ആഡംബര ഫ്ലാറ്റുകൾ സ്വന്തമായുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ സ്വന്തമായി ഒരു വില്ലയും ഇവർക്കുണ്ട്.

'എന്റെ പേര് കൊറോണ എസ്, വയസ് 34, സ്വദേശം കോട്ടയം'; ഷൈന്‍ തോമസിനും മക്കള്‍ക്കും ഈ കൊറോണയെ പേടിയില്ല'എന്റെ പേര് കൊറോണ എസ്, വയസ് 34, സ്വദേശം കോട്ടയം'; ഷൈന്‍ തോമസിനും മക്കള്‍ക്കും ഈ കൊറോണയെ പേടിയില്ല

കേരളത്തിലുള്ള ഫ്ലാറ്റുകളിൽ ചിലത് റോയ് ഡാനിയേലിന്റെ പേരിലും മറ്റുള്ളവ പെൺമക്കളുടെ പേരിലുമാണനുള്ളത്. രണ്ട് ബെൻസ് കാറുകളും ഒരു ഓഡിയും ഉൾപ്പെടെ നാല് വർഷത്തിനിടെ മൂന്ന് ആഡംബര കാറുകളും കുടുംബം സ്വന്തമാക്കിയിട്ടുണ്ട്. റോയ് ഡാനിയേൽ, ഭാര്യ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പെൺമക്കൾ എന്നിവരാണ് നേരത്തെ കേസിൽ അറസ്റ്റിലായത്. ഇതിനിടെ നാലാം പ്രതിയാണെന്ന് കണ്ടെത്തിയ വനിതാ ഡോക്ടറെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. പോപ്പുലർ ഫിനാൻസ് മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേലിന്റെ മക്കളിൽ ഒരാളായ ഡോ. റിയ തോമസാണ് ഇനി അറസ്റ്റിലാവാനുള്ളത്. പോപ്പുലർ ഫിനാൻസിന്റെ ഡയറക്ടർമാരിൽ ഒരാളായ റിയയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 fraud-15

നിക്ഷേപകരിൽ നിന്ന് പണം തട്ടിയ ശേഷം രാജ്യം വിടാനായിരുന്നു പോപ്പുലർ ഫിനാൻസ് ഉടമകൾ ലക്ഷ്യമിട്ടിരുന്നത്. ഇക്കാര്യം കേസിൽ അന്വേഷണം നടത്തിവന്നിരുന്ന സംഘത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം വ്യാപകമായി ആസ്ട്രേലിയ ഉൾപ്പെടെയുള്ള വിവിധ വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇന്റർപോൾ പോലുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ മാത്രമേ കേസിലെ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂ. കേരളത്തിൽ വിവിധ ജില്ലകളിൽ നിന്നായി നിക്ഷേപകർ പോപ്പുലർ ഫിനാൻസിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെങ്കിലും നിക്ഷേപകർക്ക് നഷ്ടമായ തുക തിരിച്ചുകിട്ടുന്നത് സംബന്ധിച്ച് ഒരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.

Recommended Video

cmsvideo
Popular Finance fraud: Owners absconding, anxious depositors file complaints

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മക്കൾ ദില്ലി വിമാനത്താവളത്തിൽ വെച്ച് പിടിയിലായതോടെയാണ് പ്രഭയും റോയ് ഡാനിയേലും കീഴടങ്ങുന്നത്. ദില്ലിയിൽ നിന്നും ദുബായിലേക്ക് പോയി ആസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാൽ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്തങ്ങൾക്ക് പോലീസ് വിവരം കൈമാറിയിരുന്നതിനാൽ രാജ്യം വിടുന്നതിന് മുമ്പ് തന്നെ പിടികൂടാൻ കഴിഞ്ഞിരുന്നു.

English summary
Popular Finance fraud case: Police says More accused to be arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X