പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ റിമാന്‍ഡ് ഈ മാസം 28 വരെ നീട്ടി

Google Oneindia Malayalam News

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടി കോടതി ഉത്തരവായി. തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനുമായി സെപ്റ്റംബര്‍ ഏഴിന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ നാലു പ്രതികളെയും സെപ്റ്റംബര്‍ 14ന് പോലീസ് കോടതിയില്‍ ഹാജരാക്കുകയും ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നു റിമാന്‍ഡ് നീട്ടുകയായിരുന്നു.

കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെളിവെടുപ്പും അന്വേഷണവും നടത്തി ഒട്ടേറെ രേഖകളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് മറ്റു പേരുകളില്‍ രൂപീകരിച്ച കമ്പനികളുടെ അക്കൗണ്ടിലേക്കും മറ്റും നിക്ഷേപങ്ങള്‍ വകമാറ്റിയതും തിരിമറികള്‍ നടത്തിയതും പോലീസ് കണ്ടെത്തിയിരുന്നു.

 jeepa

ഇതിനിടെ, ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസ് കോന്നി പോലീസിന് കൈമാറിയതായും അവിടെ കേസ് എടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഏഴര കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ചുള്ളതാണ് പുതിയ പരാതി. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കേസെടുത്ത് അന്വേഷണം തുടങ്ങിയതായും ഈ കേസില്‍ അന്വേഷണം നടത്തുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു.

ഞാന്‍ ലക്ഷ്യമിട്ടത് ആദിത്യയുടെ സുഹൃത്തുക്കളെ , അതാണ് ഉദ്ധവ് തനിക്കെതിരെ വരുന്നതെന്ന് കങ്കണ !!ഞാന്‍ ലക്ഷ്യമിട്ടത് ആദിത്യയുടെ സുഹൃത്തുക്കളെ , അതാണ് ഉദ്ധവ് തനിക്കെതിരെ വരുന്നതെന്ന് കങ്കണ !!

കസ്റ്റഡിയില്‍ വിട്ടുകിട്ടുന്ന മുറയ്ക്ക് അന്വേഷണം കാര്യക്ഷമമാക്കി തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ട പരിശോധനകളും മറ്റു നടപടികളും കൈക്കൊള്ളും. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കി. കൂടാതെ, ഇനി അറസ്റ്റിലാവാനുള്ള അഞ്ചാം പ്രതി, സ്ഥാപന ഉടമയുടെ മകള്‍ റിയാ തോമസിനെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

' കോൺസുലേറ്റിൽ എത്തിയത് 17 ,000 കിലോ ഈന്തപ്പഴം , ആർക്കാണ് വിതരണം ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കണം '' കോൺസുലേറ്റിൽ എത്തിയത് 17 ,000 കിലോ ഈന്തപ്പഴം , ആർക്കാണ് വിതരണം ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കണം '

 ' ഓടി വരുന്ന വാഹനത്തിനു മുന്നിൽ പെട്ടെന്ന് മറ്റൊരു വാഹനം ' ! ജലീൽ കഷ്ടിച്ച് രക്ഷപ്പെട്ടതെന്ന് മന്ത്രി ! ' ഓടി വരുന്ന വാഹനത്തിനു മുന്നിൽ പെട്ടെന്ന് മറ്റൊരു വാഹനം ' ! ജലീൽ കഷ്ടിച്ച് രക്ഷപ്പെട്ടതെന്ന് മന്ത്രി !

 മനോരമയ്ക്ക് ഇപിയുടെ ഭാര്യയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറയണം, അല്ലെങ്കിൽ 50 ലക്ഷത്തിന്റെ കേസ് മനോരമയ്ക്ക് ഇപിയുടെ ഭാര്യയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറയണം, അല്ലെങ്കിൽ 50 ലക്ഷത്തിന്റെ കേസ്

English summary
Popular Finance scam: Defendants' remand extended to 28 this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X