പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു; പടുകൂറ്റൻ പന്തൽ, എല്ലാവർക്കും ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ, 16 ലക്ഷം പേർ അണിനിരക്കും!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട : പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 16ന് ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കടുത്ത വേനലിന്റെ തീപാറുന്ന ചൂടില്‍ നിന്നും പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പടുകൂറ്റന്‍ പന്തലാണ് ജില്ലാ സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്. ഇതിന്റെ പണി ആരംഭിച്ചു.

<strong><br>ബസ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി: ബാക്കി തുക ഡിപ്പോയില്‍ നിന്ന് വാങ്ങണമെന്ന്!!</strong>
ബസ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി: ബാക്കി തുക ഡിപ്പോയില്‍ നിന്ന് വാങ്ങണമെന്ന്!!

എത്തിച്ചേരുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും ഇരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാനുള്ള ഇരിപ്പിടങ്ങളും ക്രമീകരിക്കുന്നുണ്ട്. അതികഠിനമായ ചൂടിനെ വകഞ്ഞുമാറ്റി പന്തലിന്റെ പണി തകൃതിയായി നടക്കുകയാണ്.കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വയനാട്ടിലെ യുഡിഎഫിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി ആണെന്നുള്ളതു കൂടിയാണ് രാഹുലിന്റെ ഈ പ്രാവശ്യത്തെ പത്തനംതിട്ട സന്ദര്‍ശനത്തിന്റെ പ്രത്യേകത.

Congress

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ രാഹുലിന്റെ സന്ദര്‍ശനം പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളില്‍ ഉളവാക്കുന്ന സ്വാധീനം വളരെ വലുതാണെന്നും രാഹുല്‍ഗാന്ധിയെ വരവേല്‍ക്കാന്‍ 16ന് ഒരുലക്ഷം പേര്‍ ജില്ലാ സ്റ്റേഡിയത്തില്‍ അണിനിരക്കുമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും യുഡിഎഫ് പാര്‍ലമെന്റ് ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ ബാബു ജോര്‍ജ് പറഞ്ഞു.

ഇതിനായി ഒരു ബൂത്തില്‍ നിന്നും 100 പ്രവര്‍ത്തകര്‍ വീതം എത്തിച്ചേരാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നതെന്നും ബൂത്ത് തലത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ബാബു ജോര്‍ജ് പറഞ്ഞു. പ്രവര്‍ത്തകരും പൊതുജനങ്ങളും 10 മണിക്ക് മുമ്പുതന്നെ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.

രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഉയരുന്ന കൂറ്റന്‍ പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച് വിലയിരുത്തി. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എഐസിസി നിരീക്ഷകനും തമിഴ്നാട് മുന്‍ എംഎല്‍എയുമായ ടി.എം. മുരുകാനന്ദ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറി കാട്ടൂര്‍ അബ്ദുള്‍ സലാം എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Preperations started in Pathanamthitta district stadium to welcome Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X