പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമോചന സമരത്തോടെ കേരളത്തില്‍ നവോഥാന മൂല്യങ്ങള്‍ നശിച്ചതായി പ്രഫ. എം എന്‍ കാരശ്ശേരി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: വിമോചന സമരത്തോടെ കേരളത്തില്‍ നവോഥാന മൂല്യങ്ങള്‍ നശിച്ചതായി പ്രഫ. എം.എന്‍. കാരശ്ശേരി. ജില്ല ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ തിരുവല്ലയില്‍ നടത്തിയ ജില്ല സെമിനാറില്‍ 'സ്ത്രീ-പുരുഷ സമത്വം തത്വവും പ്രയോഗവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തമ്പ്രാനെന്ന് വിളിപ്പിക്കാനും പാളയില്‍ കഞ്ഞി കുടിപ്പിക്കാനുമാണ് ഇപ്പോള്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നത്.

സ്ത്രീകള്‍ക്ക് എതിരെയുള്ള സതിപോലുള്ള അനവധി അനാചാരങ്ങള്‍ അവസാനിപ്പിച്ചിട്ടും ചിലര്‍ അത് തിരികെ കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ്. വിദ്യാദേവതയായ സരസ്വതിയെ പൂജിക്കുന്നവരാണ് സ്ത്രീ വിദ്യ അഭ്യസിക്കാന്‍ പാടില്ലെന്ന് പറയുന്നത്. ധനത്തന്‌റെ ദേവതയും സ്ത്രീയാണ്. എന്നാല്‍ ധനത്തില്‍ സ്ത്രീക്ക്? അവകാശമില്ല. പൗരോഹിത്യവും സവര്‍ണ മേധാവിത്വവുമൊക്കെ പുരുഷന്മാര്‍ക്കുവേണ്ടി ഉണ്ടാക്കിയതാണ്. ഹിന്ദു രാഷ്ട്രം മാറി ഇപ്പോള്‍ പുരുഷ രാഷ്ട്രമാക്കാനാണ് ചിലര്‍ നടക്കുന്നത്. ശബരിമലയില്‍ ഇതാണ് കാണുന്നത്. ആചാരം ലംഘിച്ച് നാം മനുഷ്യരാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

karsei-15479

ജനാധിപത്യം എന്നാല്‍ നീതി ഉറപ്പാക്കുന്ന ഭരണമാണ്. എന്നാല്‍ സ്ത്രീകളെയും ദലിതരെയുമൊക്കെ മാറ്റി നിര്‍ത്തിയാല്‍ അത് ജനാധിപത്യം ആവില്ല. 60 ലക്ഷത്തോളം ആളുകളാണ് ഇന്ത്യയില്‍ ആണും പെണ്ണും അല്ലാതെ ഹിജഡകളായി ജീവിക്കുന്നത്. വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ അവരുടെ കാര്യം ആരും അന്വേഷിക്കുന്നില്ല. പെണ്ണായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. സ്ത്രീയെ അടച്ചുപൂട്ടിയിടണമെന്നാണ് ചിലരുടെ പക്ഷം. കേരളത്തില്‍ ഒരു സ്?ത്രീയെ പോലും മുഖ്യമന്ത്രിയാക്കാനോ, ആഭ്യന്തര മന്ത്രിയാക്കാനോ ഒരു രാഷ്?ട്രീയ പാര്‍ട്ടിയും തയാറായിട്ടില്ല. ഒരു വനിതയും പാര്‍ട്ടി നേതൃസ്ഥാനത്തുമെത്തിയിട്ടില്ല. ആണ്‍പെണ്‍ ഭേദമില്ലാതെ ജാതിഭേദം ഇല്ലാതെ മനുഷ്യെന്റ അന്തസിന് വേണ്ടിയുള്ള പോരാട്ടമാണ്? കലയിലുംസാഹിത്യത്തിലും രാഷ്?ട്രീയത്തിലും വേണ്ടതെന്ന്? കാരശേരി പറഞ്ഞു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ.ടി.കെ.ജി നായര്‍ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ആര്‍. തുളസീധരന്‍പിള്ള സ്വാഗതം പറഞ്ഞു.

ജില്ല, താലൂക്കുതല ഹയര്‍സെക്കന്‍ഡറി, യു.പി, വനിത വായന മത്സര വിജയികള്‍ക്ക്? ചടങ്ങില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്?തു. പ്രഫ. ജി. രാജശേഖരന്‍ നായര്‍, കെ.ആര്‍.സു?ശീല, രാജേഷ് ചാത്തേങ്കരി, ബാബുജി കോശി, പി.ടി. രാജപ്പന്‍, രാജന്‍ വര്‍ഗീസ്?, തങ്കമണി നാണപ്പന്‍, പി.ജി. ആനന്ദന്‍, വി.കെ. ബാബുരാജന്‍, എം.എന്‍. സോമരാജന്‍, തോമസ് മാത്യു, എം.എസ്. ജോണ്‍ ്, ജോര്‍ജ്? തോമസ്്, എന്നിവര്‍ സംസാരിച്ചു.

English summary
prof. mn karassery's speech in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X