ശബരിമലയില്‍ ആദ്യം കയറിയ സ്ത്രീ ആര്? പിഎസ്സിക്കെതിരെ പ്രതിഷേധം! ഹൈന്ദവ വിശ്വാസികളെ വ്രണപ്പെടുത്തി!!
പന്തളം: ശബരിമലയുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പിഎസ്സിയുടെ വിവാദ ചോദ്യത്തിനെതിരെ പന്തളത്ത് പ്രതിഷേധം. ശബരിമലയിൽ ആദ്യം കയറിയ യുവതിയുടെ പേര് എന്തെന്നുള്ള പിഎസ്സിയുടെ ചോദ്യമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമയുടെ അദ്ധ്യക്ഷതയിൽ നടന്ന ക്ഷേത്രാചാര സംരക്ഷണ സമിതിയുടെ യോഗമാണ് പ്രതിഷേധിച്ചത്.
മാർച്ച് 30 ന് ആരോഗ്യ വകുപ്പിൽ നടത്തിയ അസി. പ്രഫസർ തസ്തികക്കുള്ള ഓൺലൈൻ പരീക്ഷയിൽ ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയതെന്ന് ക്ഷേത്രാചാരസമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിശ്വാസികൾ മനപൂർവം മറക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ വീണ്ടും ഓർമിപ്പിച്ച് മുറിവിൽ കുത്തിനോവിക്കുന്ന നടപടിയാണ് കമ്മീഷന്റ ഭാഗത്തുനിന്ന് ഉണ്ടായത്. ഹൈന്ദവ നവോഥാന നായകർക്കൊപ്പം ആക്ടിവിസ്റ്റുകളെയും തീവ്രവാദബന്ധം ആരോപിക്കപ്പെടുന്നവരെയും ഉൾപ്പെടുത്തി മഹത്വവത്കരിക്കാനുള്ള ശ്രമം അപലപനിയമാണ്.

പന്തളം കൊട്ടാരം നിർവാഹക സംഘം ഓഫിസിൽ ചേർന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിൽ ക്ഷേത്രാചാര സംരക്ഷണ സമിതി പ്രസിഡന്റ് പി.ജി. ശശികുമാരവർമക്ക് പുറമെ സെക്രട്ടറി പ്രസാദ് കുഴിക്കാല, വൈസ് പ്രസിഡന്റ് ജി. പൃഥ്വിപാൽ, ആർ.കെ. ഉണ്ണിത്താൻ, പി.എൻ. നാരായണൻ, അനിൽകുമാർ റാന്നി, കെ.ജി. ശശി, കെ.ആർ. രവി, അനിൽ വാത്തിക്കുളം എന്നിവർ സംസാരിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications