പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയില്‍ ആദ്യം കയറിയ സ്ത്രീ ആര്? പിഎസ്സിക്കെതിരെ പ്രതിഷേധം! ഹൈന്ദവ വിശ്വാസികളെ വ്രണപ്പെടുത്തി!!

  • By Desk
Google Oneindia Malayalam News

പന്തളം: ശബരിമലയുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പിഎസ്സിയുടെ വിവാദ ചോദ്യത്തിനെതിരെ പന്തളത്ത് പ്രതിഷേധം. ശബരിമലയിൽ ആദ്യം കയറിയ യുവതിയുടെ പേര് എന്തെന്നുള്ള പിഎസ്സിയുടെ ചോദ്യമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമയുടെ അദ്ധ്യക്ഷതയിൽ നടന്ന ക്ഷേത്രാചാര സംരക്ഷണ സമിതിയുടെ യോഗമാണ് പ്രതിഷേധിച്ചത്.

ലോക്കറില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസ്: ബാങ്ക് ജീവനക്കാരനും എടിഎം സെക്യൂരിറ്റിയും പിടിയില്‍!ലോക്കറില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസ്: ബാങ്ക് ജീവനക്കാരനും എടിഎം സെക്യൂരിറ്റിയും പിടിയില്‍!

മാർച്ച് 30 ന് ആരോഗ്യ വകുപ്പിൽ നടത്തിയ അസി. പ്രഫസർ തസ്തികക്കുള്ള ഓൺലൈൻ പരീക്ഷയിൽ ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയതെന്ന് ക്ഷേത്രാചാരസമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിശ്വാസികൾ മനപൂർവം മറക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ വീണ്ടും ഓർമിപ്പിച്ച് മുറിവിൽ കുത്തിനോവിക്കുന്ന നടപടിയാണ് കമ്മീഷന്റ ഭാഗത്തുനിന്ന് ഉണ്ടായത്. ഹൈന്ദവ നവോഥാന നായകർക്കൊപ്പം ആക്ടിവിസ്റ്റുകളെയും തീവ്രവാദബന്ധം ആരോപിക്കപ്പെടുന്നവരെയും ഉൾപ്പെടുത്തി മഹത്വവത്കരിക്കാനുള്ള ശ്രമം അപലപനിയമാണ്.

sabarimala-15

പന്തളം കൊട്ടാരം നിർവാഹക സംഘം ഓഫിസിൽ ചേർന്ന അടിയന്തിര എക്‌സിക്യൂട്ടീവ് യോഗത്തിൽ ക്ഷേത്രാചാര സംരക്ഷണ സമിതി പ്രസിഡന്റ് പി.ജി. ശശികുമാരവർമക്ക് പുറമെ സെക്രട്ടറി പ്രസാദ് കുഴിക്കാല, വൈസ് പ്രസിഡന്റ് ജി. പൃഥ്വിപാൽ, ആർ.കെ. ഉണ്ണിത്താൻ, പി.എൻ. നാരായണൻ, അനിൽകുമാർ റാന്നി, കെ.ജി. ശശി, കെ.ആർ. രവി, അനിൽ വാത്തിക്കുളം എന്നിവർ സംസാരിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിവാദം പത്തനംതിട്ടയിലെ ജനവിധി കുറിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് കരുതുന്നുണ്ടോ? പത്തനംതിട്ടയെക്കുറിച്ച് അറിയേണ്ടതെല്ലാം...

English summary
protest against psc question on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X