പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിൽ ആവേശമായി രാഹുൽ ഗാന്ധി; റാലിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് യുഡിഎഫ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 16ന് രാവിലെ 10 ന് ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കുന്നതിന് രാജീവ് ഭവനില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തീരുമാനിച്ചു.

രാഹുല്‍ഗാന്ധിയുടെ പത്തനംതിട്ടയിലെ പൊതുയോഗം ചരിത്ര സംഭവം ആക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പിജെ കുര്യന്‍ പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ ബൂത്തില്‍ നിന്നും കുറഞ്ഞത് 1000 യു.ഡി.എഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബാബു ജോര്‍ജ്ജ് അറിയിച്ചു.

തരൂരിന്‍റെ പ്രചരണത്തിന് ഇറങ്ങാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വോട്ട് മറിക്കാനുള്ള നീക്കമെന്ന് ആരോപണംതരൂരിന്‍റെ പ്രചരണത്തിന് ഇറങ്ങാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വോട്ട് മറിക്കാനുള്ള നീക്കമെന്ന് ആരോപണം

rahul

സ്ഥാനാര്‍ത്ഥി പര്യടനങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ ജനപങ്കാളിത്തം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് മുന്നോടിയാണെന്ന് യോഗം വിലയിരുത്തി. സ്ഥാനാര്‍ത്ഥിയുടെ ആഭ്യര്‍ത്ഥനയുമായി ബൂത്ത് തലത്തില്‍ നടത്തിയ ഭവന സന്ദര്‍ശനം വന്‍ വിജയമായതായി യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഘടകക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 9,10,11,12 തീയതികളില്‍ രണ്ടാം ഘട്ടവും, 17,18,19 തീയതികളില്‍ മൂന്നാം ഘട്ടവുമായി ഭവന സന്ദര്‍ശനം നടത്തുന്നതിന് യോഗം തീരുമാനിച്ചു. 20, 21 തീയതികളില്‍ അവസാനഘട്ട ഭവന സന്ദര്‍ശന പരിപാടി നടത്തും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെആന്റണി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നു. പൊതുസമ്മേളനങ്ങളും സംസ്ഥാന യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബ സംഗമങ്ങളും മണ്ഡലത്തിലുടനീളം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രചരണം നടത്തുന്ന എന്‍ഡ.എ സ്ഥാനാര്‍ത്ഥിക്കുവേണ്ടി മണ്ഡലത്തിന് പുറത്തുനിന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പെരുമാറ്റച്ചട്ട ലംഘനത്തിന് എതിരായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും ജനറല്‍ കണ്‍വീനര്‍ ബാബു ജോര്‍ജ്ജ് പറഞ്ഞു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പത്തനംതിട്ടിലെ പൊതു സമ്മേളനത്തോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആവേശകരവും ഊര്‍ജ്ജസ്വലവും ആകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ സാന്നിധ്യം പ്രചരണ രംഗത്ത് ആവേശം പകരുമെന്ന് യോഗത്തില്‍ പങ്കെടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പറഞ്ഞു. വരും ദിവസങ്ങളില്‍ യുഡിഎഫിന്റെ പ്രചരണ പരിപാടികള്‍ കൂടുതല്‍ ആവേശത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
UDF on Rahul Gandhi's Pathanamthitta election rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X