മഴ ശക്തമായി തുടരുന്നു; കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി
പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദത്തെ തുടർന്ന് ഇനിയുള്ള 24 മണിക്കൂർ പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാലും മണ്ണിടിച്ചിൽ സാധ്യത മേഖലകൾ കൂടതലുള്ളതിനാലുമാണ് തിങ്കളാഴ്ച കോന്നി താലൂക്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്..

അതേസമയം, പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനമേഖലയിൽ ശക്തമായ മഴ തുടരുകയാണ്. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും മണിയാർ ഡാമിന്റെ രണ്ട് ഷട്ടറും ആണ് ഉയർത്തിയത്. കക്കാട്ടാർ കരകവിഞ്ഞ് ഒഴുകി. തീരപ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഉൾവനത്തിൽ ഉരുൾ പൊട്ടിയതായി സംശയമുണ്ട്. ഗുരുനാഥൻ മണ്ണ് ബാഗത്ത് കനത്ത മഴ വെള്ളപ്പാച്ചിൽ ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും മഴകനക്കുമെന്ന് നേരത്തെ തന്നെ മുന്നറയിപ്പ് ഉണ്ടായിരുന്നു. ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിരുന്നു. നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യൊല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായി കാറ്റനും സാധ്യത ഉണ്ട്.
നാളെ ആലപ്പുഴ, എറണാകുളം ജില്ലകളി യെല്ലോ അലേർട്ട് ഉണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിൽ ബുധനാഴ്ച ആണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വെള്ളയാഴ്ചയും യെല്ലോ അലേർട്ടാണ് ഉള്ളത്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്രപ്പെട്ട ശക്തമായ മഴക്ക് ഉള്ള സാധ്യത ആണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്












Click it and Unblock the Notifications