• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ടു പരിചയമുള്ള ശബരിമലയല്ല ഇത്തവണ: ആളൊഴിഞ്ഞ,ശരണമന്ത്രങ്ങൾ മുഴങ്ങാത്ത,കർപ്പൂരാരതിയും ഇല്ലാത്ത ശബരിമല

പത്തനംതിട്ട: ശരണ മന്ത്രങ്ങളാലും നാമജപങ്ങളാലും ശബ്ദമുഖരിതമായിരുന്ന ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും ഇത്തവണ ആളൊഴിഞ്ഞ് കിടക്കുകയാണ്. പതിനായിരങ്ങള്‍ ഒഴുകിയെത്തിയിരുന്ന സന്നിധാനത്ത് ഇത്തവണ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ആളൊഴിഞ്ഞ ശബരിമലയെ കുറിച്ച് രാജേഷ് ആര്‍ ഗൗരിനന്ദനം എന്ന വ്യക്തി ഫേസ്ബുക്കില്‍ ഏഴുതിയ കുറിപ്പ് ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഒരു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒരു മലയാത്ര. കണ്ടു പരിചയമുള്ള ശബരിമലയല്ല ഇത്തവണ. ആളൊഴിഞ്ഞ, ശരണ മന്ത്രങ്ങൾ മുഴങ്ങാത്ത, കർപ്പൂരാരതിയും, നാമജപവും ഇല്ലാത്ത ശബരിമല.യാത്രയിൽ ഒരിടത്തും അയ്യപ്പൻമാരുടെ വാഹനങ്ങൾ കണ്ടില്ല... എല്ലാ ദിവസവും പതിനായിരങ്ങൾ പേട്ടതുള്ളുന്ന എരുമേലി ടൗണിൽ പേട്ടതുള്ളുന്നവരോ,മേളക്കാരോ ആരുമില്ല... ക്ഷേത്ര ദർശനത്തിനും ആരുമില്ല... നിലയ്ക്കലും അവസ്ഥ വിഭിന്നമല്ല.. കുറച്ച് പോലീസുകാർ മാത്രം..

നിലയ്ക്കലിൽ നിന്ന് പമ്പ വരെയുള്ള വഴിയിൽ ഒരു വാഹനം പോലും കണ്ടില്ല... പമ്പ മണപ്പുറം കാട് പിടിച്ചു കിടക്കുന്നു.. കടകളോ, വഴിയോര കച്ചവടക്കാരോ ആരുമില്ല.... ബലിത്തറകളും ബലിതർപ്പണത്തിനുള്ള ആളുകളും നിറഞ്ഞു കാണാറുള്ള ത്രിവേണിയും ശൂന്യം. ആളൊഴിഞ്ഞ പമ്പയുടെ ദൃശ്യം വേദനിപ്പിക്കുന്നതാണ്. വാഹനം പാർക്ക് ചെയ്ത് പമ്പ ഗണപതിയെ തൊഴുത് ചെക്കിങ്ങും കഴിഞ്ഞ് മലയാത്ര ആരംഭിച്ചു....

സ്വാമിഅയ്യപ്പൻ റോഡ് വഴിമാത്രം കടത്തിവിടുന്നു... വളഞ്ഞുപുളഞ്ഞ് വനത്തിനുള്ളിലൂടെ ശരണം വിളികളുടെ അകമ്പടിയില്ലാതെ, മുകളിൽ നിന്നും ഓടി ഇറങ്ങി വരുന്നവരുടെ തട്ടലും മുട്ടലും ഇല്ലാതെ സാവകാശം മലകയറി മരക്കൂട്ടത്തെത്തി... അവിടെയും 4 പോലീസുകാർ മാത്രം.... ചന്ദ്രാനനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക്.... നടപ്പന്തലിന് മുകളിൽ നിന്ന് നോക്കുമ്പോൾ ഉറങ്ങികിടക്കുന്ന ശബരിമല... നടപ്പന്തലിൽ ആരുമില്ല.... പോലീസുകാർ സ്നേഹത്തോടെ കടത്തിവിടുന്നു... വിരട്ടലും ചാടിക്കലും ഒന്നുമില്ല... അയ്യപ്പൻമാരെ കാണുമ്പോൾ അവർക്കും ഒരു സന്തോഷം...

പതിനെട്ടാം പടിയുടെ മുന്നിൽ എത്തുമ്പോൾ നാലഞ്ച് അയ്യപ്പൻമാരുണ്ട്.. അവർ ഒരു തിരക്കും കൂട്ടാതെ പതിനെട്ടുപടിയിലും തൊട്ടു തൊഴുത് കയറുന്നു... ഞാനും.... സന്നിധാനത്ത് നേരെ ചെന്ന് തൊഴാം ക്യൂ ഇല്ല... എത്ര നേരം വേണങ്കിലും നിന്നു തൊഴാം.. ആരും പിടിച്ചു മാറ്റില്ല..... കലിയുഗവരദനും, ആപത് ബാന്ധവനുമായ അയ്യപ്പനെ മനം കുളിർക്കെ കണ്ടു തൊഴുതു..

അവിടെ നിന്നും ഫ്ലൈ ഓവര്‍ വഴി മാളികപ്പുറത്തേക്ക്.... ഫ്ലൈ ഓവര്‍ ൽ തന്നെ കെട്ടഴിച്ച് മുദ്ര തേങ്ങ കൗണ്ടറിൽ ഏൽപ്പിച്ചു കൂപ്പൺ വാങ്ങണം... അവിലും മലരും മാളികപ്പുറത്തെ കൊട്ടയിലും, അരിയും മറ്റ് സാധനങ്ങളുംഫ്ലൈ ഓവര്‍ലെ കൊട്ടയിലും... അഭിഷേകമില്ല.... മാളികപ്പുറത്ത് ദർശനം കഴിഞ്ഞ് ആടിയ നെയ്യും വാങ്ങി അരവണ കൗണ്ടറിലേക്ക്... ഒരിടത്തും ആരുമില്ല.....

തിരിച്ച് നടപ്പന്തലിൽ വന്ന് കുറച്ച് സമയം ഇരുന്നു.... 2 വർഷം മുമ്പ് ആരേയും ഇരിക്കാൻ അനുവദിക്കാത്ത, നാമം ജപിക്കാൻ അനുവദിക്കാത്ത നടപ്പന്തലിൽ: ആരെങ്കിലുമൊക്കെ വന്നിരുന്നെങ്കിൽ എന്ന് അന്നത്തെ അതേ ഭരണാധികാരികൾ ഇന്ന് ആഗ്രഹിക്കുന്നുണ്ട്.... അയ്യപ്പ നിശ്ചയം മാത്രമേ നടക്കു ആര് എന്ത് തീരുമാനിച്ചാലും.

cmsvideo
  Hindutva groups asks to boycott Christmas star | Oneindia Malayalam

  സന്ധ്യയോടെ മലയിറങ്ങി.... ഇരുട്ടുവീണു തുടങ്ങിയ വിജനമായ പാതയിലൂടെ മനസിൽ ശരണം വിളികളുമായി പമ്പയിലേക്ക്.. ആരും കയറി വരുന്നുമില്ല... ഇറങ്ങുന്നുമില്ല.... പമ്പയിൽ നിന്നും നേരെ പെരുമ്പാവൂർ ക്ക്... പെരുമ്പാവൂർ ധർമ്മശാസ്താവിൻ്റെ മുന്നിൽ നാളികേര മുടച്ച് മാലയൂരി ഈ വർഷത്തെ ശബരിമല യാത്ര പൂർത്തിയാക്കി.

  എത്രയോ വർഷമായി മല കയറുന്നു... ആദ്യമായാണ് ഒറ്റക്ക്.....മുൻവർഷങ്ങളിൽ കെട്ടുനിറച്ച് കാൽനടയായി നാട്ടിൽ നിന്നും പുറപ്പെട്ട് സന്നിധാനത്ത് എത്തി തിക്കും തിരക്കും കൂട്ടി കണ്ണടച്ചു തുറക്കുന്ന ഒരു നിമിഷം മാത്രം ലഭിക്കുന്ന ദർശനം... ആ അനുഭൂതി അതിനു പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ല. കൂടെ എന്നും മലയാത്രക്ക് ഉണ്ടായിരുന്ന ആൾ ഇന്നില്ല.. സന്നിധാനത്ത് ഈ മണ്ഡലകാലത്തും ഓരോ മുക്കിലും മൂലയിലും അദ്ദേഹത്തെ അറിയാൻ സാധിക്കുന്നു. അവിടുണ്ട് അവിടെത്തന്നെയുണ്ട്.. എൻ്റെഅയ്യപ്പനോടൊപ്പം_എൻ്റെചേട്ടനും...

  സ്വാമി ശരണം.

  English summary
  Rajesh R Gourinandanam about sabarimala mandala makaravilakku season pilgrimage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X