കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക മേഖലയുടെ വികസനത്തിന് മണ്ണ് സംരക്ഷണം അനിവാര്യം - രാജു എബ്രഹാം എംഎല്‍എ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കാര്‍ഷിക മേഖലയുടെ വികസനത്തിന് മണ്ണ് സംരക്ഷണം അനിവാര്യമായ ഘടകമാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി റാന്നി വെച്ചൂച്ചിറ എറ്റിഎം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പിന്റെ നിസ്വാര്‍ഥ സേവനവും ആത്മാര്‍ഥമായ സമീപനവും കാര്‍ഷിക മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിന് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ജൈവ പഞ്ചായത്തിനുള്ള അവാര്‍ഡ് രാജു എബ്രഹാം എംഎല്‍എയില്‍ നിന്നും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ ഏറ്റുവാങ്ങി. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം സിഎംഎസ്എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്തല പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനവും, പച്ചക്കറി തൈ വിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിര്‍വഹിച്ചു.

rajuabrahammla-

ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് കൃഷിവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് പച്ചക്കറി കൃഷിവികസന പദ്ധതി. ഇതില്‍ ഏറെ ശ്രദ്ധേയമായതാണ് ഓണത്തിന് ഒരുമുറം പച്ചക്കറി. പച്ചക്കറി ഉത്പാദനത്തില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പച്ചക്കറി കൃഷി വികസന പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ക്ക് ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം 2.6 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കും. ഓണത്തിന് ഒരു മുറം പച്ചക്കറി ഉത്പാദനത്തിന് 4.6 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ സ്‌കൂള്‍ കുട്ടികള്‍, കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് നല്‍കും. ഒരു പായ്ക്കറ്റിന് 10 രൂപ നിരക്കിലാണ് വില്‍പന. ഏഴ് ലക്ഷം പച്ചക്കറി തൈകളും കര്‍ഷകര്‍ക്ക് നല്‍കും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 15000 രൂപ പ്രകാരം അഞ്ച് ഹെക്ടര്‍ ഗ്രൂപ്പിന് 75000 രൂപ നല്‍കും. ഇത്തരത്തില്‍ 75 ക്ലസ്റ്ററുകള്‍ക്ക് സഹായധനം ലഭ്യമാക്കും. ഓണത്തിന് പച്ചക്കറി ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിസി കുര്യന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സണ്‍് തോമസ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തോമസ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി ജി മറിയാമ്മ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ ജോണ്‍്, കേരള കോണ്‍്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് മേപ്പുറത്ത്, വെച്ചൂച്ചിറ കൃഷി ഓഫീസര്‍ ട്രീസാ സെലിന്‍ ജോസഫ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Raju Abraham MLA about agriculture sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X