പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പിണറായി വിജയന് ഒരു ബിഗ് സല്യൂട്ട്: മഹാപ്രളയത്തിൽ നിന്നും മധ്യതിരുവിതാംകൂറിനെ രക്ഷപ്പെടുത്തി'

Google Oneindia Malayalam News

പത്തനംതിട്ട: മഹാപ്രളയത്തിൽ നിന്നും മധ്യതിരുവിതാംകൂറിനെ രക്ഷപ്പെടുത്തിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഒരു ബിഗ് സല്യൂട്ട് അര്‍പ്പിക്കുന്നതായി റാന്നി എംഎല്‍എ രാജു അബ്രഹാം. 2018ലെ മഹാപ്രളയത്തിൽ റാന്നി അടക്കമുള്ള ടൗണുകൾ 7 ദിവസം വെള്ളത്തിൽ മുങ്ങിയപ്പോഴും 2019 ൽ സമാനമായ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും വെള്ളം ഒഴുകി പോകാത്തതായിരുന്നു മധ്യതിരുവിതാംകൂറിൻറെ വെള്ളപ്പൊക്ക പ്രശ്നത്തിന് കാരണമെങ്കില്‍ ഇക്കുറി മുഖ്യമന്ത്രി സ്വീകരിച്ച ധീരമായ നിലപാട് അതിന് പരിഹാരം കണ്ടുവെന്ന് രാജു അബ്രഹാം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബിഗ് സല്യൂട്ട്

ബിഗ് സല്യൂട്ട്

മഹാപ്രളയത്തിൽ നിന്നും മധ്യതിരുവിതാംകൂറിനെ രക്ഷപ്പെടുത്തിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഒരു ബിഗ് സല്യൂട്ട്. 2018ലെ മഹാപ്രളയത്തിൽ റാന്നി അടക്കമുള്ള ടൗണുകൾ 7 ദിവസം വെള്ളത്തിൽ മുങ്ങിയപ്പോഴും 2019 ൽ സമാനമായ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും വെള്ളം ഒഴുകി പോകാത്തതായിരുന്നു മധ്യതിരുവിതാംകൂറിൻറെ വെള്ളപ്പൊക്ക പ്രശ്നത്തിന് കാരണം.

ധീരമായ നിലപാട്

ധീരമായ നിലപാട്

പക്ഷേ ഇക്കുറി ധീരമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയായിരുന്നു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിലെ പ്രളയ ജലം കടലിലേക്ക് ഒഴുകി പോകേണ്ടത് തോട്ടപ്പള്ളി സ്പിൽവേ യിലൂടെയാണ്. വെള്ളം ഒഴുകാത്ത തായിരുന്നു 2018 ലെയും 19 ലെയും പ്രധാന പ്രശ്നം. ഇവിടെ കെട്ടിക്കിടന്ന ആയിരക്കണക്കിന് ടൺ മണൽ എടുത്തുമാറ്റി വെള്ളം ഒഴുകിപ്പോകാൻ വഴിയുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ധീരമായ നിലപാട് മൂലമായിരുന്നു.

Recommended Video

cmsvideo
മഴ കുറഞ്ഞു;കണ്ണൂരിൽ 3200ലേറെ പേർ വീടുകളിലേക്ക് മടങ്ങി
ഇവർ സ്വപ്നം കണ്ടിരുന്നു

ഇവർ സ്വപ്നം കണ്ടിരുന്നു

മണൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന് വേണ്ടി അവർ തന്നെ നീക്കിയപ്പോൾ തടസ്സപ്പെടുത്താൻ ക്രൂരവും പൈശാചികവും ആയ സമരപരിപാടികൾ ആയിരുന്നു നടന്നത്. മാധ്യമ ചർച്ചയിൽ പങ്കെടുത്ത ഒരു യുഡിഎഫ് നേതാവ് പ്രവചിച്ചതു പോലെ ഇനി ഒരു മഹാപ്രളയവും വരൾച്ചയും അതോടെ എല്ലാ ഇല്ലാതാവും എന്ന് മനക്കോട്ട കെട്ടി നൂറുകണക്കിന് ശവങ്ങൾ ഒഴുകിനടക്കുന്നതായി ഇവർ സ്വപ്നം കണ്ടിരുന്നു

സമരകോലാഹലങ്ങൾ

സമരകോലാഹലങ്ങൾ

ഉന്നതരായ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ തോട്ടപ്പള്ളി സ്പിൽവേക്ക് മുന്നിൽ മണൽ നീക്കുന്നത് തടയുവാൻ കാണിച്ച സമരകോലാഹലങ്ങൾ ഈ മൃതശരീരങ്ങൾ സ്വപ്നം കണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. ഇതുതന്നെയാണ് പമ്പയിലും നടന്നത് .മണൽനീക്കംചെയ്തു വെള്ളത്തിന് വഴിയൊരുക്കാൻ നേതൃത്വം നൽകിയത് മുഖ്യമന്ത്രി തന്നെ.

2018 ലെ പ്രളയത്തിൽ

2018 ലെ പ്രളയത്തിൽ

ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയുള്ള എല്ലാ സ്ഥലങ്ങളിലും മുൻകൂട്ടി വിന്യസിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് യഥാസമയം നിർദേശം നൽകിയത് മുഖ്യമന്ത്രി തന്നെ. 2018 ലെ പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാൻ രാഷ്ട്രീയ വിവേചനമില്ലാതെ അദ്ദേഹം ദുരിതാശ്വാസ ഫണ്ടിൽ നിന്നും 1000 കോടിയിലധികം രൂപയാണ് നൽകിയത്.

വെള്ളപ്പൊക്കത്തിൽ തകർന്നപ്പോൾ

വെള്ളപ്പൊക്കത്തിൽ തകർന്നപ്പോൾ


പ്രധാന റോഡുകൾ വെള്ളപ്പൊക്കത്തിൽ തകർന്നപ്പോൾ അവ നന്നാക്കാനും ദുരിതാശ്വാസ ഫണ്ടിൽ നിന്നും നൽകിയത് വേറൊരു ആയിരം കോടിയിലധികം രൂപയായിരുന്നു. അണക്കെട്ട് നേരത്തെ തന്നെ തുറക്കുവാൻ ദുരന്ത നിവാരണ വകുപ്പിന് നിർദേശം നൽകിയത് മുഖ്യമന്ത്രി തന്നെ.

ഞങ്ങൾക്ക് ധൈര്യം ഉണ്ട്

ഞങ്ങൾക്ക് ധൈര്യം ഉണ്ട്

ഇപ്പോൾ ഞങ്ങൾക്ക് ധൈര്യം ഉണ്ട് , ഇക്കൊല്ലത്തെ പേമാരിയും വെള്ളപ്പൊക്കവും അവസാനിച്ചു എന്ന് ഞങ്ങൾ കരുതുന്നില്ല. പ്രതിസന്ധികളെ അതിജീവിക്കാൻ ലോകത്തിന് മാതൃകയായ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്. എന്നതാണ് നമ്മൾ കേരളീയരുടെ ഇപ്പോഴത്തെ ഒരു സ്വകാര്യ അഹങ്കാരം

 ഏഷ്യാനെറ്റ് ബഹിഷ്കരണത്തേക്കുറിച്ചുള്ള മനോരമ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി രാജീവ് ഏഷ്യാനെറ്റ് ബഹിഷ്കരണത്തേക്കുറിച്ചുള്ള മനോരമ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി രാജീവ്

English summary
raju abrham mla about pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X