പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല നിരോധനാജ്ഞ ലംഘനം: രമേശ് ചെന്നിത്തലയടക്കം 13 യുഡിഎഫ് നേതാക്കള്‍ക്ക് ജാമ്യം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 13 യുഡിഎഫ് നേതാക്കള്‍ക്കു ജാമ്യം അനുവദിച്ചു. ശബരിമലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ നവംബര്‍ 20ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് ധര്‍ണ നടത്തിയിരുന്നു.

<strong>രാഹുല്‍ പ്രഖ്യാപിച്ച മിനിമം വരുമാനം പദ്ധതി ലളിതമെന്ന് ചിദംബരം; നടപ്പാക്കുന്നത് ഇങ്ങനെ...</strong>രാഹുല്‍ പ്രഖ്യാപിച്ച മിനിമം വരുമാനം പദ്ധതി ലളിതമെന്ന് ചിദംബരം; നടപ്പാക്കുന്നത് ഇങ്ങനെ...

പ്രതിപക്ഷ ഉപനേതാവ്.എം.കെ.മുനീര്‍, പി.ജെ.ജോസഫ് എംഎല്‍എ, ആറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍, കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, കെപിസിസി സെക്രട്ടറി പഴകുളം മധു, ജോസഫ് എം.പുതുശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, അനീഷ് വരിക്കണ്ണാമല, തോപ്പില്‍ ഗോപകുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ് എന്നിവരാണ് ജാമ്യമെടുത്തത്.

ramesh-chennithala-1

റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതല വഹിക്കുന്ന പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ നിന്ന് ആള്‍ ജാമ്യത്തിലാണ് നേതാക്കളെ വിട്ടയച്ചത്. ഉമ്മന്‍ ചാണ്ടി, ആന്റോ ആന്റണി, ബെന്നി ബഹനാന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ നേരത്തേ ജാമ്യം എടുത്തിരുന്നു.ജാമ്യമെടുത്ത നേതാക്കള്‍ക്കു ഡിസിസിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്കു സമീപം സ്വീകരണം നല്‍കി.


ശബരിമല ഉള്‍പ്പെടെ എല്ലാ വിശ്വാസങ്ങളുടെയും സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ നിയമ നിര്‍മാണമോ ഓര്‍ഡിനന്‍സോ കൊണ്ടു വരുന്നതിനു പകരം കോടതിയില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസിസമൂഹത്തെ വഞ്ചിച്ചു. ആചാര ലംഘകര്‍ വരെ വിശ്വാസ സംരക്ഷണത്തിന്റെ മൂടുപടം അണിഞ്ഞു തിരഞ്ഞെടുപ്പു നേട്ടത്തിനായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Chennithala and 12 leaders got bail in violation of 144 in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X