റാന്നി സീറ്റിൽ ഇത്തവണ വൻ അട്ടിമറി; യുഡിഎഫിന്റെ റിങ്കു ചെറിയാൻ വിജയിക്കുമെന്ന് ഏഷ്യാനെറ്റ് സർവ്വേ
തിരുവനന്തപുരം; ഒരു പാർട്ടിക്കും കുത്തക അവകാശപ്പെടാനില്ലാതിരുന്ന റാന്നി മണ്ഡലത്തിൽ 1996 ലാണ് ആദ്യമായി രാജു എബ്രഹാം എന്ന യുവ നേതാവിനെ സിപിഎം പരീക്ഷിക്കുന്നത്. കന്നി അങ്കത്തിൽ തന്നെ രാജു വിജയിച്ചു. പിന്നീട് തുടർച്ചയായ 25 കൊല്ലം രാജുവാണ് മണ്ഡലത്തിൽ വിജയിച്ച് കയറിയത്. 2016 ൽ 14,596 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാജു എബ്രഹാമിന്റെ വിജയം.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
ഇത്തവണയും രാജുവിനെ തന്നെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക വികാരം. എന്നാൽ മുന്നണി മാറിയെത്തിയ കേരള കോൺഗ്രസ് സീറ്റിനായി ആവശ്യം ഉന്നയിക്കുകയായിരുന്നു.

സിപിഎമ്മിൽ ഭിന്നത
സ്വന്തം തട്ടകമായ തിരുവല്ല ജനതാദൾ (എസ്) ന്‌റെ സീറ്റായതിനാലാണ് റാന്നിയ്ക്കായി കേരള കോൺഗ്രസ് എം അവകാശം ഉന്നയിച്ചത്. ഇതിനെതിരെ സിപിഎമ്മിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. രാജു എബ്രഹാമിന്റെ വ്യക്തി ബന്ധങ്ങൾ കൂടി മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയത്തിന് വഴിവെച്ചതെന്നായികുന്നു പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടിയത്.

ഏഷ്യാനെറ്റ് സർവ്വേ
എന്നാൽ എതിർപ്പുകളെയെല്ലാം അവഗണിച്ച് കേരള കോൺഗ്രസിന് സീറ്റ് വിട്ടുനിൽകുകയായിരുന്നു. തുടർന്ന് യുവ നേതാവായ പ്രമോദ് നാരായണനെ എൽഡിഎഫ് രംഗത്തിറക്കി. എന്നാൽ ഇടത് നീക്കം മണ്ഡലത്തിൽ എൽഡിഎഫിന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ സൂചിപ്പിക്കുന്നത്.

അട്ടിമറി വിജയം
യുഡിഎഫിന്റെ യുവ നേതാവ് റിങ്കു ചെറിയാൻ അട്ടിമറി വിജയം സ്വന്തമാക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. അതേസമയം ജില്ലയിൽ ഇക്കുറിയും ഇടതിന് തന്നെ മുൻതൂക്കം ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 2016 ൽ അഞ്ചിൽ നാല് മണ്ഡലങ്ങളിലും എൽഡിഎഫ് ആയിരുന്നു വിജയിച്ചത്.

അഞ്ചിൽ മൂന്നും
അടൂർ, തിരുവല്ല, ആറൻമുള, റാന്നി എന്നീ മണ്ഡലങ്ങളിലാണ് വിജയിച്ചിരുന്നത്. യുഡിഎഫിന് ലഭിച്ച ഏക സീറ്റായ കോന്നിയിൽ 2019 ലെ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടാനും എൽഡിഎഫിന് സാധിച്ചിരുന്നു. ഇത്തവണ പക്ഷേ അഞ്ചിൽ മൂന്ന് മണ്ഡലങ്ങളാണ് എൽഡിഎഫിന് ഏഷ്യാനെറ്റ് സർവ്വേ പ്രവചിക്കുന്നത്. തിരുവല്ല, കോന്നി, ആറൻമുള മണ്ഡലങ്ങളാണ് എൽഡിഎഫിന് പ്രവചിക്കുന്നത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications