റാന്നി: കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണം: ആന്റോ ആന്റണി എംപി
പത്തനംതിട്ട: റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി നിര്‍ദേശിച്ചു. എം.പിയുടെ 2018-19 ലെ പ്രാദേശിക വികസന പദ്ധതിയില്‍ റാന്നി അങ്ങാടിയില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണത്തിനായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് എംപിയുടെ നിര്‍ദേശം.
61 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പാര്‍ക്ക് നിര്‍മ്മാണത്തിനായി ഇതുവരെ നടന്നത്. ഇതില്‍ ജില്ലാ പഞ്ചായത്ത് നല്കിയ 30 ലക്ഷം രൂപ, റാന്നി ഗ്രാമപഞ്ചായത്ത് നല്കിയ 15 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്ത് നല്കിയ അഞ്ച് ലക്ഷം രൂപ എന്നിവയില്‍ നിന്ന് 39 ലക്ഷം രൂപയ്ക്ക് ആദ്യഘട്ട നിര്‍മ്മാണം നടത്തി. അതിര്‍ത്തി നിര്‍മ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നല്കിയ 23 ലക്ഷത്തില്‍ 22 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

ഇതുവരെ 61 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കഴിഞ്ഞു. ഈ തുകയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എം.പി.നിര്‍ദ്ദേശിച്ചു. എം.പി ഫണ്ടില്‍ ഭരണാനുമതി നല്കി രണ്ടു വര്‍ഷം കഴിഞ്ഞതിനാല്‍ ആവശ്യമെങ്കില്‍ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും എം.പി.നിര്‍ദ്ദേശിച്ചു.
ആന്റോ ആന്റണി എം.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, റാന്നി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍, റാന്നി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, തഹസീല്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Recommended Video
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications