Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴഞ്ചേരി താലൂക്കിലെ ക്യാമ്പുകളിൽ ആർഡിഒ സന്ദർശനം നടത്തി

പത്തനംതിട്ട: അടൂർ ആർഡിഒ എം.എ.റിഹിമിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം കോഴഞ്ചേരി താലൂക്കിലെ ഒൻപത് ദുരുതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കിടങ്ങന്നൂർ, ആറന്മുള, മല്ലപ്പുഴശ്ശരി വില്ലേജുകളിലായി പ്രവർത്തിക്കുന്ന താലൂക്കിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ നിന്ന് എത്തിച്ചിരുന്നു. പച്ചക്കറി തുടങ്ങിയ സാധനങ്ങൾ വില്ലേജ് ഓഫീസർമാർ പ്രാദശികമായി വാങ്ങി ക്യാമ്പുകളിൽ എത്തിച്ചു.

pathanamthitta

ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഗ്യാസ് സിലണ്ടറുകളും സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ നിന്നും എല്ലാ ക്യാമ്പുകളിലും എത്തിച്ചിരുന്നു. ഭക്ഷണം, താമസം ഇവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ക്യാമ്പ് നിവാസികൾ ആർ ഡി ഒ യെ അറിയിച്ചു. സംഘത്തിൽ താലൂക്ക് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ സി ഗംഗാധരൻ തമ്പി, വില്ലേജ് ഓഫീസർമാരായ സീന, അനിത കുമാരി, ആശ, വിവിധ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+